Kerala

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓട്ടോറിക്ഷയിലിടിച്ചു, നാലു വയസുകാരിക്ക് ദാരുണാന്ത്യം

Posted on

തൃശൂർ ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു.

മുള്ളൂർക്കര സ്വദേശി ഫാത്തിമ (4) ആണ് മരിച്ചത്. ഗർഭിണിയായ യുവതിയ്ക്കും ഭർത്താവിനും പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം.

മുള്ളൂർക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version