Kerala
മിനി ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു
തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു (36), അനി(40) എന്നിവരാണ് മരിച്ചത്.
കനത്ത മഴയുള്ള സമയത്ത് സംസ്ഥാന പാതയിൽ പുളിമാത്ത് ജംഗ്ഷനിൽ ആണ് അപകടം നടന്നത്. മിനി ലോറി സംസ്ഥാന പാതയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയിലേക്കാണ് രണ്ട് പേർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നിട്ടുണ്ട്.