Kerala
കൂത്താട്ടുകുളത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് എട്ടുവയസുകാരി മരിച്ചു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ച് എട്ടുവയസുകാരി മരിച്ചു.
പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനിയായ ആരാധ്യയാണ് മരിച്ചത്. അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്.
അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇളയകുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു.