Kerala
നെടുമങ്ങാട് വിനോദയാത്ര ബസ് മറിഞ്ഞ് അപകടം, ബസ് അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ
തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടത് യാത്ര ആരംഭിച്ചതിന് തൊട്ടു പിന്നാലെ. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.
നെടുമങ്ങാട് പഴകുറ്റി – വെമ്പായം റോഡിലാണ് അപകടമുണ്ടായത്. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന നാൽപ്പതിലേറെപ്പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുങ്കടവിള, കീഴാറൂർ , കാവല്ലൂർ പ്രദേശത്ത് നിന്നുള്ള ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകൾ ആണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. അതിൽ കൂടുതലും കാവല്ലൂർ പ്രദേശത്തെ ആളുകളാണ്. മരിച്ച ദാസനിയും കാവല്ലൂർ സ്വദേശിനിയാണ്. മൂന്നാറിലേക്ക് യാത്ര പോയതായിരുന്നു ഇവര്‍. യാത്ര ആരംഭിച്ച് കുറച്ച് സമയത്തിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു.