Kerala
ഡ്രൈവർ ഉറങ്ങിപ്പോയി; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ ബ്ലോക്ക് പടിക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വീടിനു മതിലിലേക്ക് ഇടിച്ച് അപകടം. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റ കണ്ടക്ടറെ ഇലന്തൂരിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.