India

യുഡിഎഫിനോ എൽഡിഎഫിനോ; തെരഞ്ഞെടുപ്പ് പിന്തുണയിൽ നിലാപാട് പറയാതെ ആം ആദ്മി

Posted on

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കാതെ ആം ആദ്മി പാർട്ടി. ബിജെപിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ച പാർട്ടി യു ഡി എഫിനോ എൽഡിഎഫിനോ പരസ്യ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറല്ല.  കെജ്രിരിവാളിന്റെ അറസ്റ്റിന് പിന്നാലെ ഐക്യപ്പെട്ടിട്ടുണ്ട് പ്രതിപക്ഷ നിര.

കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ നടത്തിയ കൂട്ടായ്മയിൽ കൈ കോർത്ത് കെജ്രിവാളും ഉണ്ടായിരുന്നു. എന്നാൽ ഈ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലും കേരളത്തിൽ ആർക്ക് വോട്ട് ചെയ്യുമെന്ന് പരസ്യ പ്രഖ്യാപനത്തിനില്ല ആം ആദ്മി പാർട്ടി. ഇരു മുന്നണികളേയും പിണക്കാതെ നിലപാട്. ഇടത് വലത് മുന്നണികളിലെ സ്ഥാനാർത്ഥികളുടെ മികവ് പരിഗണിക്കും.

15000 വോളണ്ടിയർമാരും രണ്ടു ലക്ഷം അംഗങ്ങളുമുണ്ട് എഎപിക്ക് കേരളത്തിൽ. 2019 ൽ കേന്ദ്ര നിർദേശം മറികടന്ന് കേരളത്തിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കൺവീനർ സി. ആർ നീലകണ്ഠൻ നടപടിയും നേരിട്ടു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version