കോട്ടയം :പാലാ :കരൂർ ഫാക്ടറി അടഞ്ഞിട്ട് പത്ത് വർഷമായി.ഉടൻ തുറക്കണം: പിരിഞ്ഞുപോയ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം കെ ടി യു സി (എം )
ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിച്ച് തൊഴിലാളികൾക്ക് ഉടൻ തിരികെ ജോലി നൽകണമെന്നും ,അതുപോലെതന്നെ ഫാക്ടറിയിൽ നിന്നും പിരിഞ്ഞു പോയ തൊഴിലാളികളുടെ മുഴുവൻ ആനുകൂല്യങ്ങളും ഉടൻ നൽകണമെന്നും ഫാക്ടറി തുറക്കുമ്പോൾ നിലവിലുള്ള മുഴുവൻ തൊഴിലാളികൾക്കും ജോലി നൽകണമെന്നും അല്ലാത്തപക്ഷം തൊഴിലാളി കുടുംബങ്ങൾ ഫാക്ടറി പടിക്കൽ സമരം നടത്തുമെന്നും കരൂർ ലാറ്റക്സ് ഫാക്ടറി തൊഴിലാളി യൂണിയൻ (കെ.ടി. യു.സി.എം) പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ സെക്രട്ടറി ഷാജു ചക്കാലയിൽ എന്നിവർ അറിയിച്ചു