കോട്ടയം ലോക്‌സഭാമണ്ഡലത്തിൽ
12,54,823 വോട്ടർമാർ
-സ്ത്രീകൾ 51.58 ശതമാനം
-പുരുഷന്മാർ 48.41 ശതമാനം
-85 വയസിനു മുകളിൽ-17,777 പേർ
-18-19: 15698 പേർ
-ഭിന്നശേഷി -12,016 പേർ
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ വോട്ടവകാശമുള്ളത് 12,54,823 പേർക്ക്.ഇതിൽ 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. 0.001 ശതമാനത്തിൽ താഴെയാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ.
18-19 വയസുള്ള 15698 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 17,777 വോട്ടർമാരും 12,016 ഭിന്നശേഷി വോട്ടർമാരുമുണ്ട്. പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്‌സഭാ മണ്ഡലം.
ഏറ്റവുമധികം വോട്ടർമാരുള്ളത് പിറവം നിയമസഭാമണ്ഡലത്തിലാണ്, 206051 പേർ. കുറവ് വൈക്കം നിയമസഭാമണ്ഡലത്തിലും; 1,63,469. പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ, 39804 പേർ.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നിയമസഭാ മണ്ഡലം തിരിച്ച് (മൊത്തം വോട്ടർമാർ, ആൺ, പെൺ, ട്രാൻസ്‌ജെൻഡർ, മുതിർന്ന വോട്ടർമാർ, യുവ വോട്ടർമാർ, ഭിന്നശേഷി വോട്ടർമാർ എന്ന ക്രമത്തിൽ
പുതുപ്പള്ളി-179662, 87296, 92360, 6, 2169, 2398, 1702
കോട്ടയം-163830, 78726, 85103, 1, 2181, 1821, 1453
ഏറ്റുമാനൂർ 168308, 81842, 86465, 1, 2641, 1884, 1781,
വൈക്കം-163469, 79207, 84259, 3, 1664, 1969, 1558
കടുത്തുരുത്തി-187350, 91062, 96286, 2, 2861,2306,1946
പാലാ-186153, 90082,96071, 0, 2835, 2782, 2108
പിറവം- 206051, 99287,106762, 2, 3426, 2538, 1468
…………………………….
ചങ്ങനാശേരി(മാവേലിക്കര)-172621, 82613, 90006, 2, 1815, 2266, 1167
………………………………….
കാഞ്ഞിരപ്പള്ളി( പത്തനംതിട്ട)-187898, 90990, 96907, 1, 2599, 2555, 1574
പൂഞ്ഞാർ(പത്തനംതിട്ട) – 190678, 94480, 96198, 0, 2145, 2855, 1745
……………………………..