Kerala

ദേശീയപാത, റെയില്‍വേ ലൈന്‍ നിർമ്മാണങ്ങൾക്ക് കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതിക അനുമതി വേണം; കേന്ദ്രത്തിന്റെ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: ദേശീയപാതകൾ അടക്കമുള്ള റോഡുകൾ, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങൾക്കായി കുന്നിടിച്ച് മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികൾക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കേ​ന്ദ്ര സ​ർ​ക്കാ​ർ 2020 മാ​ർ​ച്ച് 28നും 2023 ​ആ​ഗ​സ്റ്റ് 30നും ​പു​റ​​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ളാണ് കോടതി റ​ദ്ദാ​ക്കി​യത്. വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ബി​ൾ എം ​പൈ​ക്ക​ട സ​മ​ർ​പ്പി​ച്ച ഹ​ർജി ഭാ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചാണ് സു​​പ്രീം​കോ​ട​തി ഉത്തരവ്.

മ​തി​യാ​യ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ല്ലാ​തെ ക​ണ​ക്കി​ല്ലാ​ത്ത ത​ര​ത്തി​ൽ ഭൂ​മി കു​ഴി​ച്ചും ത​രം മാ​റ്റി​യു​മു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.ര​ണ്ട് വി​ജ്ഞാ​പ​ന​ങ്ങ​ളും ഏ​ക​പ​ക്ഷീ​യ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​രു​ദ്ധ​വു​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top