തിരുവനന്തപുരം: തലസ്ഥാനത്തെ റോഡിൽ വൻ ഗതാഗതക്കുരുക്ക്. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് പതിച്ചതിനെ തുടർന്നാണ് റോഡിൽ ഗതാഗതം സ്തംഭിച്ചത്. കഴക്കൂട്ടത്ത് രാവിലെ 8.30 നായിരുന്നു സംഭവം ഉണ്ടായത്.
ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ് ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളും മറ്റും വഴിതിരിച്ചുവിടുകയാണ്.