ദില്ലിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ് സർവീസ് നടത്തുന്നത്.
ദില്ലിയിലേക്കുള്ള കേരള എക്സ്പ്രസ്സ് 8 മണിക്കൂറും, മംഗള എക്സ്പ്രസ്സ് 7 മണിക്കൂറും വൈകി ഓടുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള മേഖലകളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്.