Kerala

ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ടെന്ന് പറഞ്ഞ വീണാ ജോർജിന്റെ വാക്കുകൾ അറം പറ്റി;ആ കപ്പിത്താൻ കാരണം ഈ കപ്പൽ മുങ്ങും സാർ എന്ന് തിരുത്തേണ്ടി വരും:ജോഷി വട്ടക്കുന്നേൽ 

പാലാ :ഈ കപ്പലിനൊരു കപ്പിത്താൻ ഉണ്ട് സാർ എന്ന് നിയമസഭാ സമ്മേളനത്തിൽ സ്പീക്കറിനോടായി  പറഞ്ഞ വീണാ ജോർജിന്റെ വാക്കുകൾ അറം പറ്റുന്ന കാഴ്ചയാണ് സമകാലീന കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും ;ആ കപ്പിത്താൻ കാരണം ഈ കപ്പൽ മുങ്ങും സാർ എന്ന് വീണാ ജോർജിന്  തിരുത്തേണ്ടി വരുമെന്ന് കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ജോഷി വട്ടക്കുന്നേൽ അഭിപ്രായപ്പെട്ടു.പാലാ മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ കേരളാ കോൺഗ്രസ് എമ്മിൽ നിന്നും രാജിവച്ച ഷാബു പനമറ്റത്തെയും സഹ പ്രവർത്തകരെയും കേരളാ കോൺഗ്രസിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു ജോഷി വട്ടക്കുന്നേൽ.

ഇന്ന് അൻവറടക്കമുള്ളവർ സിപിഎം നെ വിമർശിക്കുമ്പോൾ അത് കേൾക്കാൻ പതിനായിരങ്ങൾ ഒഴുകി എത്തുന്ന അവസ്ഥയാണ് സംജാതമാകുന്നത്.അത് കോൺഗ്രസും ലീഗുമായി സൃഷ്ടിച്ചതല്ല പിണറായിയാകുന്ന കപ്പിത്താൻ സൃഷ്ടിച്ചതാണ് ഈ പ്രശ്നമൊക്കെയും.സ്വർണ്ണ കള്ളക്കടത്തെന്ന് യു  ഡി എഫ് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവർ ആണ്വഖിർ പറയുമ്പോൾ വിശ്വസിക്കേണ്ടതായി വരുന്നു.

ഈ ദുഷിച്ച ഭരണത്തിനെതിരെയുള്ള വിധിയെഴുതാവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും;പാലാ മുൻസിപ്പൽ തെരഞ്ഞെടുപ്പും.പാലാ മുൻസിപ്പാലിറ്റി യു  ഡി എഫ് തിരിച്ചു പിടിക്കുമെന്നു കാര്യത്തിൽ തർക്കമില്ലെന്ന് ജോഷി വട്ടക്കുന്നേൽ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top