Kottayam

മാണി സി കാപ്പനെ അധിക്ഷേപിച്ചു കൊണ്ടുള്ള ബോർഡുകൾ: യു.ഡി.എഫ് പരാതി നൽകി

Posted on

മാണി സി കാപ്പനെ അധിക്ഷേപിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോർഡ്: യു.ഡി.എഫ് പരാതി നൽകി

പാലാ: പാലാ എം.എൽ.എ മാണി സി കാപ്പനെതിരെ പാലാ ടൗണിൽ അധിക്ഷേപകരമായ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതിനെതിരെ യു.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

എല്ലാ തെരെഞ്ഞെടുപ്പ് കാലത്തും മാണി സി കാപ്പനെതിരെ ഒരേ ആക്ഷേപം ചൊരിഞ്ഞു കൊണ്ട് പ്രതിഛായ കളങ്കപ്പെടുത്താനുള്ള ഗൂഢനീക്കമാണിതെന്ന് സന്തോഷ് മണർകാട് ,ടോണി തൈപസ്റ്റിൽ ,സതീഷ് ചൊള്ളാനി ,ആർ.വി തൊമ്മച്ചൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു .

യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്ളക്സ് ബോർഡ് നിരന്നിട്ടുള്ളത്.കുരിശുപള്ളി കവല ,മഹാറാണി കവല ,സ്റ്റേഡിയം ജംഗ്ഷൻ എന്നിവിടളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version