Kerala

ഫ്രാൻസിസ് ജോർജ് എം പി ഉപേക്ഷിച്ച; ടി വി അബ്രഹാം അനുസ്‌മരത്തിൽ സിപിഎം നേതാവ് റെജി സഖറിയാ കത്തിക്കയറി

Posted on

കോട്ടയം :കൊഴുവനാൽ :പഴയ ജോസഫ് ഗ്രൂപ്പിൽ പതിറ്റാണ്ടുകളോളം  ഒന്നിച്ച് പ്രവർത്തിച്ചിട്ടും ഫ്രാൻസിസ് ജോർജ് എം പി ഇന്ന് നടന്ന ടി വി അബ്രഹാം അനുസ്മരണത്തിനെത്തിയില്ല .സംഘാടകർ ഫ്രാൻസിസ് ജോർജിന്റെ സമയം നോക്കിയാണ് തീയതി എഴുതിച്ചത്.അനുസ്മരണം നടക്കുന്ന കൊഴുവനാൽ പഞ്ചായത്തിലും ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ  ഫ്രാൻസിസ് ജോർജാണ് ലീഡ് ചെയ്തത്. കൊഴുവനാൽ നെപുംസ്യാൻ സ്‌കൂളിലായിരുന്നു ടി വി അബ്രഹാം അനുസ്മരണനം ഇന്ന് നടന്നത്.ഷിബു തെക്കേമറ്റം മുഖ്യ സംഘാടകനായ നടത്തിയ ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ യും;സിപിഐ(എം)കോട്ടയം ജില്ലാ കമ്മിറ്റി അംഗം റെജി സഖറിയായും പങ്കെടുത്തു.

മുഖ്യ പ്രഭാഷണം നടത്തിയ റെജി സഖറിയാ തന്റെ പ്രസംഗ പാടവം കൊണ്ട് സദസ്സിനെ പിടിച്ചിരുത്തി .ടി വി അബ്രാഹത്തിനെ  സ്മരിച്ച റെജി സഖറിയാ 1991 ൽ 26 വയസുള്ള താൻ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ   നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ചത് ഓർത്തെടുത്തു.അന്ന് എൽ ഡി എഫിൽ പുതുപ്പള്ളി ജോസഫ് വിഭാഗം ടി വി അബ്രാഹത്തിനായി ചോദിച്ചെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല .പക്ഷെ അന്ന് ടി വി എബ്രഹാമാണ് മത്സരിച്ചിരുന്നതെങ്കിൽ ഫലം മറ്റൊന്നായിരുന്നേനെയെന്നു റെജി കൂട്ടിച്ചേർത്തു .

മാണി സി കാപ്പനുമായി താൻ ഒരു മുന്നണിയിൽ ഒന്നിച്ച് പ്രവർത്തിച്ചതും റെജി സഖറിയാ ഓർമ്മിച്ചു .രാഷ്ട്രീയമല്ല ഓരോരോ പുതിയ കാരണങ്ങൾ വരുമ്പോൾ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും മുന്നണി മാറേണ്ട സാഹചര്യം ഉരുത്തിരിയുമെന്നും റെജി സഖറിയാ പറഞ്ഞു .

വിദ്യാർത്ഥികൾക്കായി നല്ല ഉപദേശം നൽകിയ അദ്ദേഹം വിദ്യാഭ്യാസം കൊണ്ട് നോട്ടു കെട്ടുകൾ സമ്പാതിക്കുന്നതിലല്ല മറിച്ച് ചെയ്ത നന്മയുടെ കരുത്താണ് ജീവിത വിജയമാകുന്നത് എന്നും കൂട്ടിച്ചേർത്തു .ജീവിതത്തിൽ എന്നെന്നും  വിശുദ്ധി കാത്ത് സൂക്ഷിച്ച ടി വി എബ്രഹാം മാതൃകയാക്കുവാൻ കൊള്ളാവുന്ന ഒരു പൊതു പ്രവർത്തകനായിരുന്നു .റെജി  സഖറിയാ പ്രസംഗം അവസാനിപ്പിച്ചപ്പോൾ തുടർന്ന് പ്രസംഗിച്ച സിപിഐ നേതാവ് ബാബു കെ ജോര്ജ് പ്രസംഗം മധുരതരമായിരുന്നു .പെട്ടെന്ന് അവസാനിപ്പിക്കേണ്ടിയിരുന്നില്ല എന്നും അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version