Kerala
ജോസ് കെ മാണിയുടെ ശ്രമ ഫലമായി നടപ്പിലായ ട്രിപ്പിൾ ഐ ടി ഇന്ത്യയിലെ ഐഐഐടികളില്‍ പ്രഥമ സ്ഥാനത്ത് റേറ്റിംഗ് ഉള്ള സ്ഥാപനമായി കോട്ടയം ഐഐഐടി മാറിക്കഴിഞ്ഞു
2009 മുതല്‍ കോട്ടയം ലോക്‌സഭാ അംഗമായും തുടര്‍ന്ന് 2018 മുതല്‍ രാജ്യസഭാ അംഗവുമായ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ രാജ്യസഭ അംഗമെന്ന നിലയിലുള്ള ആദ്യ ടേം 2024 ജൂലൈ 1 ന് പൂര്‍ത്തിയാവുകയാണ്. കേരള കോണ്‍ഗ്രസ് (എം) നെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി രാജ്യസഭയിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2009 ലെ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 72000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോസ് കെ.മാണി വിജയിച്ചത്. ജനപ്രതിനിധി എന്ന നിലയില്‍ ജോസ് കെ.മാണി മികച്ച ട്രാക്ക് റെക്കോര്‍ഡിന്റെ ഉടമയായി മാറിയപ്പോള്‍ കോട്ടയത്തിന് ലഭിച്ചത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസനകുതിപ്പാണ്. 1,25,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയാണ് കോട്ടയത്തെ ജനത 2014 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ ജോസ് കെ.മാണിയുടെ വികസനപരിശ്രമങ്ങളെ അംഗീകരിച്ചത്.
കോട്ടയത്തിന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും ഭാവി തലമുറയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നതിനും സഹായകരമായ നിരവധി കേന്ദ്ര സ്ഥാപനങ്ങള്‍ ലോക്‌സഭാ അംഗമെന്ന നിലയുള്ള ആദ്യ എട്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അനുവദിപ്പിച്ചു. എല്ലാ സാമൂഹ്യവിഭാഗങ്ങളുടെയും ക്ഷേമത്തിനായി നടത്തിയ ഇടപെടലുകളും ഭാവി തലമുറയ്ക്കായി രൂപം നല്‍കിയ ബൃഹത്തായ പദ്ധതികളും ഒത്തുചേര്‍ന്നപ്പോള്‍ കോട്ടയം ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒന്നായി മാറി.
പ്രധാന നേട്ടങ്ങളില്‍ ചിലത് ചൂണ്ടികാണിക്കട്ടെ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി)
കോട്ടയത്തിന് ലഭിച്ച വിവിധ കേന്ദ്രപദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി . കോട്ടയം വലവൂരിലാണ് 250 കോടി രൂപയിലധികം മുതല്‍മുടക്കുള്ള ഈ ബൃഹത് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഐഐഐടികളില്‍ പ്രഥമ സ്ഥാനത്ത് റേറ്റിംഗ് ഉള്ള സ്ഥാപനമായി കോട്ടയം ഐഐഐടി മാറിക്കഴിഞ്ഞു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ഒട്ടേറെ വന്‍കിട സ്ഥാപനങ്ങള്‍ നടത്തിയ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ജോലി ലഭിച്ച ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പ്രതിര്‍ഷം 60 ലക്ഷം രൂപ വരെ ശമ്പളം നേടുന്നുണ്ട്.
ഇപ്പോള്‍ വലവൂര്‍ ഐഐഐടി ജപ്പാനിലെ ഐ.ടി കമ്പനിയുടെ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചതിലൂടെ ആഗോള തൊഴിലവസരങ്ങളിലേക്കുള്ള വാതിലുകളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ഐ.ഐ.എം.സി കേന്ദ്രസര്‍ക്കാരിന്റെ മാധ്യമപഠന കേന്ദ്രമായ ഐഐഎംസി പാമ്പാടിയില്‍ 10 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക ഭാഷയില്‍ പി.ജി കോഴ്‌സ് നടത്തുന്ന രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സെന്ററാണ് കോട്ടയം ഐഐഎംസിസയന്‍സ് സിറ്റി – ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ നിര്‍മ്മാണം കുറവിലങ്ങാട്ടെ 30 ഏക്കര്‍സ്ഥലത്ത് പൂര്‍ത്തിയാവുകയാണ്. 100 കോടി രൂപയ്ക്ക് മുകളില്‍ ചിലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹത്പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് – കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന് അനുമതി ലഭിച്ചു. ഗ്രാമീണമേഖലയില്‍ നിന്നുള്ള കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്രഗുണനിലവാരമുള്ള പരിശീലനം നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വണ്‍ എം.പി വണ്‍ ഐഡിയ – ഇന്ത്യയില്‍ ആദ്യമായി വണ്‍ എം.പി വണ്‍ ഐഡിയ എന്ന ആശയം മുന്നോട്ടുവെച്ചത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണ്. നൂതനമായ ആശയങ്ങളും വ്യത്യസ്തമായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണിത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സുപ്രധാന മേഖലയാണ് പുരോഗതിക്കും വികസനത്തിനുള്ള പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് എം.പി ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ഒന്നാം സമ്മാനമായി നല്‍കി രാജ്യത്ത് ആദ്യമായി വണ്‍ എം.പി വണ്‍ ഐഡിയ എന്ന മത്സരം സംഘടിപ്പിച്ചത്. പുതുതലമുറ വിദ്യാര്‍ത്ഥികളില്‍ നിന്നും 500 ലധികം എന്‍ട്രികളാണ് ലഭിച്ചത്.കേന്ദ്രീയ വിദ്യാലയം -ദേശീയനിലവാരമുള്ള ചിലവ് കുറഞ്ഞ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം നേടിയെടുത്തു.
പാസ്‌പോര്‍ട്ട് ഓഫീസ് – പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കായി എറണാകുളത്തെയും, തിരുവനന്തപുരത്തെയും റീജണല്‍ ഓഫീസുകളെയാണ് ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. റീജണല്‍ ഓഫീസുകള്‍ക്ക് പകരം പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ എന്ന ആശയം കേരളത്തില്‍ ആദ്യമായി പ്രാവര്‍ത്തികമായത് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലാണ്. കോട്ടയത്തും, കരിങ്ങാച്ചിറയിലുമായി രണ്ട് സേവാകേന്ദ്രങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി – കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ കോട്ടയം ജില്ലയിലെ പ്രഥമ കേന്ദ്രം പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരത്തിന് പുറത്തുള്ള ആദ്യ പ്രാദേശിക രോഗനിര്‍ണയ കേന്ദ്രമാണ് പാലായില്‍ ആരംഭിച്ചത്.
റോഡ് വികസനം – കേരളത്തിലെ ജനങ്ങളില്‍ നിന്നും വിവിധ സെസുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുക്കുന്ന തുക ഉപയോഗിച്ച് രൂപീകരിച്ചിരിക്കുന്ന സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്നും 200 കോടി രൂപയിലധികം രൂപ റോഡ് വികസനത്തിനായി 2009 മുതല്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് എത്തിച്ചു. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിന്നും 110 കോടി രൂപയോളം നേടിയെടുക്കുകയും ചെയ്തു.
റയില്‍വെ വികസനം -റിക്കാര്‍ഡ് സൃഷ്ടിച്ച റയില്‍വെ വികസനമാണ് 2009 മുതല്‍ കോട്ടയത്ത് നടന്നത്. 2010 -11 ലെ റയില്‍വെ ബജറ്റില്‍ മണ്ഡലത്തിലെ മുളന്തുരുത്തി, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പുന്തറ, ഏറ്റുമാനൂര്‍, ചിങ്ങവനം എന്നീ 7 സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ആധുനിക നിലവാരത്തിലാക്കുകയും ചെയ്തു.
റയില്‍വെ മേല്‍പ്പാലം – വിവിധ മേല്‍പ്പാലങ്ങളുടെ പൂര്‍ത്തീകരണത്തിന് ബജറ്റില്‍ തുക വകയിരുത്തിലോക്‌സഭാ അംഗമെന്ന കാലാവധി പൂര്‍ത്തിയാക്കിയ അവസാനഘട്ടത്തില്‍ കോട്ടയം റയില്‍വെസ്റ്റേഷനെ അന്താരാഷ്ട്രനിലവാരത്തില്‍ ഉയര്‍ത്തുന്നതിനായി 20 കോടി രൂപ അനുവദിപ്പിച്ചു.
കേരളത്തില്‍ ആദ്യമായി കോട്ടയത്ത് എസ്‌ക്കലേറ്ററുകള്‍ എന്നിവ നല്‍കി.ശബരിമല തീര്‍ത്ഥാടകര്‍ക്കായി കേരളത്തില്‍ ആദ്യമായി കോട്ടയത്ത് പില്‍ഗ്രിം ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു.കോട്ടയം റയില്‍വെസ്റ്റേഷനില്‍ ആദ്യമായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കേരളത്തില്‍ ആദ്യമായി ആധുനിക പാര്‍ക്കിംഗ് സംവിധാനം ഒരുക്കി.
ആധുനിക മത്സ്യമാര്‍ക്കറ്റുകള്‍ -ഏറ്റുമാനൂരിലും, വൈക്കത്തും, മുളന്തുരുത്തിയിയും കേന്ദ്രപദ്ധതിയില്‍പ്പെടത്തി ആദ്യമായി ഹൈടെക് ഫിഷ്മാര്‍ക്കറ്റുകള്‍ യഥാര്‍ത്ഥ്യമാക്കി.കായികമേഖല – കേന്ദ്രപദ്ധതിയില്‍പ്പെടുത്തി കോട്ടയത്ത് ഇന്‍ഡോര്‍സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കി.
റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു കോട്ടയത്ത് നടത്തിയ നിരാഹാരസമരം ചരിത്രത്തിന്റെ ഭാഗമായി. അന്നത്തെ സമരത്തെ തുടര്‍ന്ന് തുറമുഖ നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനസര്‍ക്കാര്‍ വിലസ്ഥിരതാഫണ്ട് 300 കോടിയില്‍ നിന്നും 500 കോടി രൂപയായി ഉയര്‍ത്തി
ബഫര്‍ സോണ്‍ വിഷയം – ബഫര്‍സോണ്‍ വിഷയത്തില്‍ വിശദമായ പഠനത്തോടെ വസ്തുതാപരമായ സ്ഥിതിവിവര റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റി മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സമര്‍പ്പിച്ചത് കേരള കോണ്‍ഗ്രസ് (എം) മാത്രമാണ്.
രൂക്ഷമായ വന്യജീവി ആക്രമണംവും, 1972 ലെ കേന്ദ്ര വന്യജീവിസംരക്ഷണ നിയമഭേദഗതിയും – കേരളത്തിലെ രൂക്ഷമായ വന്യമൃഗആക്രമണ സംഭവങ്ങളും, 1972 ലെ കേന്ദ്രവന്യജീവിസംരക്ഷണഭേദഗതി വിഷയവും നിരന്തരം പാര്‍ലമെന്റിലും, കേന്ദ്രസര്‍ക്കാരിന് മുന്നിലും നിരന്തരം അവതരിപ്പിക്കാന്‍ സാധിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കായി കടലവകാശനിയമം നിര്‍മ്മിക്കണം. രാജ്യത്ത് ആദ്യമായി മത്സ്യത്തൊഴിലാളികളെ കടലിന്റെ അവകാശികളാക്കുന്ന നിയമം കൊണ്ടുവരണമെന്ന് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഏറെ പരിശ്രമിച്ചിട്ടും നടപ്പിലാക്കാന്‍ സാധിക്കാത്ത പോയ സ്വപ്ന പദ്ധതി ഏതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റെയില്‍വെ- ബസ സ്റ്റേഷന്‍ – കൊടൂരാര്‍ പ്രയോജനപ്പെടുത്തിയുള്ള ജലഗതാഗത സ്റ്റേഷന്‍ എന്നിവ ഒരു സ്ഥലത്ത് നിന്നും പ്രവര്‍ത്തിപ്പിക്കുന്ന വിധത്തില്‍ ആവിഷ്‌ക്കരിച്ച കോട്ടയം മൊബിലിറ്റി ഹബ്ബാണെന്ന് ജോസ് കെ.മാണി മറുപടി നല്‍കി. ഇതിന് അനുബന്ധമായി നാട്ടകം റയില്‍വെ കോച്ചിംഗ് ടെര്‍മിനലിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതാണ്.