Kerala
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് സമൂഹവിവാഹം ‘മാംഗല്യം 2024’ കേരളീയ സമൂഹത്തിനാകെ മാതൃക :മന്ത്രി റോഷി അഗസ്റ്റിൻ
പാലാ:ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് സമൂഹവിവാഹം ‘മാംഗല്യം 2024’ കേരളീയ സമൂഹത്തിനാകെ മാതൃകയാണെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
സമൂഹത്തിനെ നിർദ്ധനർക്ക് ലയൺസ് ക്ലബ് നൽകി വരുന്ന സ്നേഹ തണൽ പാലാക്കാരുടെ കരുണയാണ് വെളിപ്പെടുത്തുന്നതെന്നു അദ്ദേഹം പറഞ്ഞു .ഈ സദസ്സിൽ കാണുന്നവരെയെല്ലാം എനിക്കറിയാവുന്നവരാണ്.എന്റെ ബാല്യകാലവും വിദ്യാർത്ഥി ജീവിത കാലവുമാണ് ഓർമ്മ വരുന്നതെന്ന് മന്ത്രി ഓർമ്മിച്ചു .
ടൗൺ റോയൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് സമൂഹവിവാഹം ‘മാംഗല്യം 2024’ ജലസേന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോ ഐ കോശി മുഖ്യപ്രഭാഷണം നടത്തി. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, അഡ്വ. ആർ. മനോജ് പാലാ, മജു പുളിക്കൻ, മാത്യു കൊക്കാട്ട്, സിബി പ്ലാത്തോട്ടം, ജോസ് തെങ്ങുംപ്പള്ളി, സാബു ജോസഫ്, ശ്രീകുമാർ പാലക്കൽ എന്നിവർ പ്രസംഗിച്ചു.