Kerala

അകത്താകാതിരിക്കാൻ അടച്ചാൽ മതി:കിഴിവ് കിട്ടും: വലവൂർ ബാങ്കിൽ വായ്‌പാ അദാലത്ത് ആരംഭിക്കുന്നു

Posted on

 

കോട്ടയം :വർഷങ്ങളായി നടപടികളിലും കേസുകളിലും നിയമ ഉൾപ്പെട്ട്, കുടിശ്ശികയായ വായ്‌പകൾ ഒറ്റത്തവണയായി പലിശ ഇളവുകളോട് കൂടി അടച്ച് തീർക്കാൻ പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗ്മായ അദാലത്തുകൾ വലവൂർ സഹകരണ ബാങ്കിൽ നടപ്പിലാക്കി വരുന്നു.

വലവൂർ സർവ്വീസ് സഹകരണ ബാങ്കിൻറ കൊല്ലപ്പള്ളി, അന്തീനാട്, പയപ്പാർ ബ്രാഞ്ചുകളുടെ അദാലത്ത് ജൂലൈ 3-ാം തീയതി അന്തീനാട് ബ്രാഞ്ചിൽ വച്ചും വലവൂർ മെയിൻ ബ്രാഞ്ചിന്റെ അദാലത്ത് ജൂലൈ 4, 5 തീയതികളിൽ വലവൂർ മെയിൻ ബ്രാഞ്ചിൽ വച്ചും നടത്തുന്നു.

ജപ്തി ലേല നടപടികൾ നേരിടുന്ന സഹകാരികൾക്ക് ആശ്വാസമായി നടത്തുന്ന കുടിശ്ശിക നിവാരണ അദാലത്തിൽ പങ്കെടുത്ത് സർക്കുലർ വ്യവസ്‌ഥകൾ പ്രകാരമുള്ള ഇളവുകൾ നേടി കട ബാദ്ധ്യതകൾ തീർക്കാൻ ഈ അവസരം ഉപയോഗിക്കുവാൻ ബാങ്ക് അധികാരികൾ  അഭ്യർദ്ധിക്കുന്നു.

അതേസമയം ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് അടയ്ക്കാതിരിക്കുന്ന വൻ തോക്കുകൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുവാനാണ് ബാങ്ക് ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത് .ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കുന്നതിന് പ്രമുഖ അഭിഭാഷകരുടെ ഉപദേശമാണ് ബാങ്ക് തേടിയിട്ടുള്ളത്.ഉടനെ തന്നെ രണ്ടോളം പ്രമുഖർ നിയമത്തിന്റെ മുഖം ശരിക്കും അറിയേണ്ടതായി വരുമെന്നും സൂചനകളുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version