Kerala
ആർട്സ് ഇൻറർ കൾച്ചർ അമ്യൂസ്മെൻറ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ (ഐമ) 2024 – 2025 ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
ആർട്സ് ഇൻറർ കൾച്ചർ അമ്യൂസ്മെൻറ് ആൻഡ് മൂവി മേക്കേഴ്സ് അസോസിയേഷൻ (ഐമ)AlAMMA കേരള സ്റ്റേറ്റ് 2024 – 2025 ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .ഐമ ഇന്ത്യ മുഴുവനും ഉള്ള കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയാണ് ഐമ . ഇതിൻറെ കേരള സംസ്ഥാന ഭാരവാഹികളെ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു.
അതിൽ സംസ്ഥാന പ്രസിഡണ്ടായി നിതീഷ് കെ നായർ പ്രസിഡണ്ടായും , ആനന്ദ് തൊടുപുഴ സെക്രട്ടറിയായും, ട്രഷററായി അബു അലിയെയും, വൈസ് പ്രസിഡന്മാരായി അലക്സാണ്ടറയും,നന്ദു ജി നമ്പ്യാരെയും തെരഞ്ഞെടുത്തു.
ജോയിൻ സെക്രട്ടറിയായി പ്രവീൺ കുമാറിനെയും തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ മാരായി ,സൗമ്യ ഉണ്ണിയെയും നീനയെയും തെരഞ്ഞെടുത്തു . കൂടാതെ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസിന്റെ താക്കോൽ നാഷണൽ പ്രസിഡണ്ട് ഗിരീഷ് കുമാർ,ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ എയ്ഞ്ചൽ വർഗീസും ചേർന്ന് പുതിയ സ്റ്റേറ്റ് പ്രസിഡൻറ് നിതീഷ് കെ നായർക്ക് കൈമാറി . തുടർന്ന് അതാത് സ്ഥാനങ്ങൾ ഏറ്റവർ അയ്മയുടെ സത്യപ്രതിജ്ഞ ചൊല്ലി ഒപ്പുവെച്ച് സ്ഥാനമേൽക്കുകയും ചെയ്തു.