Kerala
നരേന്ദ്ര മോഡിയേയും ,അമിത് ഷായേയും പുറത്താക്കണെ: അഞ്ചര കുർബ്ബാന മദ്ധ്യെ ഭക്തൻ്റെ ഉള്ളുരുകി പ്രാർത്ഥന
കോട്ടയം :പാലാ :ഈശോയെ ഈ നരേന്ദ്ര മോദിയെയും ;അമിത് ഷായെയും ഇന്ത്യയ്ക്ക് പുറത്താക്കി ഈ നാടിനെ രക്ഷിക്കണേ:വെളുപ്പിന് അഞ്ചരയ്ക്കുള്ള കുർബാന മദ്ധ്യേ ഭക്തന്റെ ഉള്ളുരുകിയുള്ള പ്രാർത്ഥന, കുർബാനയിൽ പങ്കെടുക്കാനെത്തിയ ഭക്ത ജനങ്ങളെ ഭക്തിയിൽ നിന്നും ചിരിയിലേക്ക് കൊണ്ടുപോയി .
പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ രാവിലെ അഞ്ചരയ്ക്കുള്ള കുർബാനയിൽ സ്ഥിരമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഭക്തനാണ് തന്റെ മാനസീക വ്യാപാരങ്ങൾ ഈശോയ്ക്ക് സമർപ്പിച്ചു പ്രാർഥിച്ചത് .ഇന്ന് അഞ്ചരയ്ക്കുള്ള കുർബാന പാലാ സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജോസഫ് തടത്തിലായിരുന്നു മുഖ്യ കാർമ്മികൻ.കുർബാനയുടെ പകുതിക്കു ശേഷം ഭക്തർക്ക് വിശുദ്ധ കുർബാന നൽകുന്ന സമയത്തുള്ള ഇടവേളയിൽ പള്ളി നിശ്ശബ്ദമായിരുന്ന സമയത്താണ് ഭക്തൻ ഉറക്കെ ഈശോയോട് തന്റെ ആവശ്യങ്ങൾ ഉണർത്തിച്ചത്.
ഇത് കേട്ട ഭക്ത ജനങ്ങൾ ഭക്തിയുടെ പാരവശ്യത്തിൽ നിന്നും ചിരിയുടെ മേഖലയിലേക്ക് കടന്നെങ്കിലും ഇതൊന്നും അറിയാത്ത കാർമ്മികൻ വിശുദ്ധ കുർബാന ഭക്തർക്ക് നൽകിയശേഷം കുർബാന തുടരുകയായിരുന്നു.ഭക്തന്റെ പരാതികൾ ഈശോയോട് കർബ്ബാന മദ്ധ്യെ പറഞ്ഞെങ്കിലും ,മുൻ കാലങ്ങളിൽ തെരെഞ്ഞെടുപ്പ് രാഷ്ടീയത്തിൽ കുടുങ്ങി വിവാദ നായകനായ വികാരിയച്ചൻ ഉണ്ടായിരുന്ന പള്ളിയാണ് പാലാ സെൻ്റ് മേരീസ് ളാലം പള്ളി.
ഭക്തൻ ബി.ജെ.പി നേതാക്കളെ നേരിടാനായി ഈശോയുടെ സഹായം തേടിയെങ്കിലും സഭാ പിതാക്കന്മാരും വൈദീകരുമൊക്കെ ഇപ്പോൾ ബി.ജെ.പി പ്രീണനത്തിലാണെന്നുള്ളതാണ് സത്യം .പാമ്പ്ളാനി പിതാവ് റബ്ബറിന് 300 രൂപായാക്കാമെങ്കിൽ ബിജെപിക്ക് എം.പി ദാരിദ്ര്യം തീർത്ത് തരാമെന്ന് പറഞ്ഞെങ്കിലും
തൃശൂരിൽ സുരേഷ് ഗോപി എം .പി ആയത് റബറിന് 300 രൂപാ ലഭിച്ചിട്ടല്ല. തൃശൂരെ കത്തോലിക്കാ വോട്ടുകൾ മുഴുവൻ താമരയുടെ പെട്ടിയിൽ വീണപ്പോൾ., വിദേശ പണം തടസം കൂടാതെ നമ്മുടെ അക്കൗണ്ടിൽ വരണം എന്നുള ഒറ്റ അജണ്ടയെ കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നുള്ളൂ.
മണിപ്പൂരിൽ ഉണ്ടായത് വംശീയ ഹത്യ ആണെന്ന് പറഞ്ഞ യാക്കോബായ ,ഓർത്ത ഡോക്സ് പിതാക്കന്മാർ മണിപ്പൂരിലേത് ഗോത്ര സംഘർഷം മാത്രമാണെന്ന് പറഞ്ഞ് തലയൂരുന്നതും പണം അനിർഗളം തങ്ങളുടെ അക്കൗണ്ടിലേക്ക് വരണമെന്നുള്ള ഹിഡൻ അജണ്ട മാത്രമാണെന്നാണ് വിശ്വാസികൾ പറയുന്നത്
*തങ്കച്ചൻ പാലാ*
*കോട്ടയം മീഡിയ*