Kerala
നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു
നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്.
പെരിന്തൽമണ്ണ അസന്‍റ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്. വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബ ദ്ധത്തിൽ വിഴുങ്ങിയത്.
പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.