Kerala
ദീപിക-രാഷ്ട്രദീപിക പത്രങ്ങളുടെ മുൻ പ്രാദേശിക ലേഖകൻ കേച്ചേരി മണ്ണാറയിൽ വീട്ടിൽ എം എം അബ്ദുൾ റസാഖ് (72) കുഴഞ്ഞു വീണ് മരിച്ചു
തൃശൂർ :കേച്ചേരി മണ്ണാറയിൽ വീട്ടിൽ എം എം അബ്ദുൾ റസാഖ് (72) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കബറടക്കം ഇന്ന് (21/6/2024)രാവിലെ 10 ന് പട്ടിക്കര ജുമാ മസ്ജിദിൽ വച്ച്. ദീപിക-രാഷ്ട്രദീപിക പത്രങ്ങളുടെ കേച്ചേരിയിലെ മുൻ പ്രാദേശിക ലേഖകനായിരുന്നു .
ഇന്നലെ (20/6/2024)വൈകീട്ട് അഞ്ചരയോടെ ആളൂർ വെട്ടുക്കാടുള്ള വീട്ടില്‍ വച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വികസനോന്‍മുഖമായ നിരവധി റിപ്പോര്‍ട്ടുകളിലൂടെ മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയനായിരുന്നു റസാഖ് കേച്ചേരി.
സാഹിത്യ മേഖലയിലും കേച്ചേരിയിലെ സാംസ്കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്ന വ്യക്തിത്വമാണ്. ഭാര്യ: രാഹില ,മക്കൾ : രാഷിക്ക്,റാഹിസ്, റിഷ്മ, മരുമക്കൾ : ഇസ്മായിൽ, അലീഷ.