Kerala
ഇടുക്കിയിലെ സ്വകാര്യ ഫാമിലെ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം
ഇടുക്കി :കല്ലാറിലെ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം. കാസർകോട് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) ആണ് കൊല്ലപ്പെട്ടത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം.
കേരള ഫാം എന്ന ആന സഫാരി കേന്ദ്രത്തിലാണ് സംഭവമുണ്ടായത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ഇടുക്കിയിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഈ സ്വകാര്യ ടൂറിസ്റ്റ് കേന്ദ്രമായ കേരളാ ഫാം.എന്നാൽ ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല എന്നുള്ള ആരോപണം പല ടൂറിസ്റ്റുകളും ഇതിനു മുൻപ് ഉന്നയിച്ചിരുന്നു.അതൊക്കെ തള്ളി കളയുകയായിരുന്നു അധികാരികൾ.