Kerala

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കാലാവധി നീട്ടി

Posted on

 

കോട്ടയം: വ്യവസായ വകുപ്പിൽനിന്നും അനുവദിച്ച മാർജിൻ മണി വായ്പ തിരിച്ചടവ് കുടിശ്ശികയായിട്ടുള്ള സംരഭകർക്കായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലായാണ് ആനുകൂല്യം നടപ്പാക്കുന്നത്.

യൂണിറ്റ് ഉടമയായ യഥാർത്ഥ വായ്പക്കാരൻ മരണപ്പെടുകയും സ്ഥാപനം പ്രവർത്തനരഹിതവും സ്ഥാപനത്തിന്റെ ആസ്തികൾ വായ്പാ തിരിച്ചടവിന് സാധ്യമല്ലാത്ത തരത്തിൽ നിലവിലില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിശ്ശിക തുക പൂർണ്ണമായും എഴുതിത്തള്ളും. വായ്പക്കാരന്റെ അനന്തരാവകാശിയുടെ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കണം.

മാർജിൻ മണി വായ്പ തിരിച്ചടവ് നടത്താതെ കുടിശ്ശിക ആയി റിക്കവറി നടപടിയെടുത്തു യൂണിറ്റിനും ഉടമയ്ക്കും ആസ്തികളൊന്നുമില്ലാതെ റവന്യൂ റിക്കവറി മടങ്ങിവന്ന കേസുകളിൽ മുതൽ തുക മാത്രം ഒടുക്കിയും മറ്റുള്ള എല്ലാ മാർജിൻ മണി വായ്പകളിലും ആറ് ശതമാനം നിരക്കിലുള്ള പലിശ കണക്കാക്കി പലിശയുടെ 50 ശതമാനം എഴുതിത്തള്ളുകയും പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യും. 50 ശതമാനം പലിശ എഴുതിതള്ളിയശേഷം വരുന്ന പലിശ മുതലിനേക്കാൾ കൂടുതലാണെങ്കിൽ പ്രസ്തുത പലിശ മുതലിന് തുല്യമായ തുകയാക്കി നിജപ്പെടുത്തും. തുക ഒറ്റത്തവണയായോ രണ്ടു തവണകളായോ സെപ്റ്റംബർ 10നകം അടച്ചു തീർക്കാം.

വിശദവിവരത്തിന് ഫോൺ: ജില്ലാ വ്യവസായ കേന്ദ്രം- 0481- 2573259, താലൂക്ക് വ്യവസായ ഓഫീസ് കോട്ടയം 9446367985, മീനച്ചിൽ 9446508883, കാഞ്ഞിരപ്പള്ളി 9446508883, വൈക്കം 9961510402, ചങ്ങനാശ്ശേരി 9946637070
( കെ.ഐ.ഒ.പി.ആർ. 1255/2024)

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version