Politics

കേളുവിന്‌ കോളടിച്ചെങ്കിലും;വകുപ്പ് വെട്ടിമുറിച്ച് നടുഭാഗം വാസവന് നൽകി മുഖ്യമന്ത്രി;പേരിന് ഒരു കഷണം എം ബി രാജേഷിനും ലഭിച്ചു

Posted on

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്ത മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി.

ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്.

പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷ്മി അംഗമായിരുന്നത്.അതേസമയം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ വി എൻ വാസവന് നടുക്കഷണമാണ്  പിണറായി വിജയൻ നല്കിയിരിയ്ക്കുന്നത് .റിയാസിന് നൽകിയാൽ മാധ്യമങ്ങളിടെ ആക്ഷേപം കേൾക്കേണ്ടി വരുമെന്ന് ഭയന്നാണ് വാസവന് വെട്ടിമുറിച്ച  വുകുപ്പുകൾ നൽകിയിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version