Kerala

വിടിൻ്റെ മേൽക്കൂര തകർന്നുവീണു; കുടുംബനാഥന്റെ വാരിയെല്ലിന് പൊട്ടൽ, ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിയ്ക്ക്

Posted on

 

അയ്മനം : അയ്മനം പതിനേഴാം വാർഡ് വട്ടുകളം ലക്ഷം വീട്ടിൽ അനിൽ പിള്ളയുടെ വീടിൻ്റെ മേൽക്കൂര തകർന്നു വീണു.അനിൽ പിള്ള, ഭാര്യ വനജ, മകൾ പരാശക്തി(6) എന്നിവർ താമസിച്ചിരുന്ന വീടിന്റെ മേൽക്കൂരയാണ് ഇന്ന് വൈകുന്നേരം തകർന്ന് വീണത്. ഇന്ന് പകൽ പെയ്ത കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂരയിൽ വെള്ളം ഇറങ്ങിയതിന് തുടർന്ന് കൂട്ട് തകർന്നതാണ് മേൽക്കൂര ഇടിഞ്ഞുവീഴാൻ കാരണം.

കട്ടിലിൽ ഇരിക്കുകയായിരുന്ന മകൾ പരാശക്തിയെ ശബ്ദം കേട്ട ഉടൻ അച്ഛൻ തള്ളി മാറ്റിയതിനാൽ കുട്ടി നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മേൽകൂര തകർന്ന് അനിലിന്റെ ശരീരത്തിൽ വീണതിനാൽ വാരിയെല്ലിന് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ വനജ ഇതേ സമയം മുറിക്ക് വെളിയിൽ ആയിരുന്നതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

അനിൽ പിള്ളയും ഭാര്യ വനജയും രോഗികളാണ്.മഴക്കാലമായതിനാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുമായി എവിടെ താമസിക്കും എന്നറിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് രോഗികളായ ഈ കുടുംങ്ങങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version