Kottayam

ടി വി യും ഫോണും ശാസ്ത്രത്തിന്റെ സംഭാവനയാണ്. അതിനെ ഉപേക്ഷിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഡി ശുഭലൻ

Posted on

പാലാ :വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ വായന മാസാചരണം സാഹിത്യ സഹചാരിയും എഴുത്തുകാരനും അധ്യാപകനുമായ ഡി. ശുഭലൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ അധ്യക്ഷത വഹിച്ചു.

അഗ്നിയായി മാറുന്ന അറിവിനെ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ച കൊച്ചുസാറ് പി എൻ പണിക്കരെ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ടി വി യും ഫോണും ശാസ്ത്രത്തിന്റെ സംഭാവനയാണ്. അതിനെ ഉപേക്ഷിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഉദ്ഘാടകനായ ഡി ശുഭലൻ അഭിപ്രായപ്പെട്ടു. പത്രവായന മാത്രമല്ല ഇന്നത്തെ വായനയെന്നും ടി വി , ഫോൺ എന്നിവ പ്രയോജനപ്രദമായി കൈകാര്യം ചെയ്യുന്നതും ഒരുതരം വായനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ പുസ്തക വായനയ്ക്കു ശേഷവും വായനക്കുറിപ്പ് എഴുതുന്ന ശീലം ഇന്നുതന്നെ തുടങ്ങണമെന്ന് പുസ്ത പരിചയപ്പെടുത്തലിനോടനുബന്ധിച്ച് അദ്ദേഹം പറഞ്ഞു. വായനക്കുള്ള സൗകര്യം വീടുകളിൽ ഒരുക്കി കൊടുക്കാൻ മാതാപിതാക്കളെ അധ്യാപകർ തയ്യാറാക്കണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം പി എൻ പണിക്കരെ കുറിച്ച് സ്വയം രചിച്ച കവിതയും ആലപിച്ചു.

വായന മാസാചരണത്തിന് നാന്ദി കുറിച്ചുകൊണ്ട് പുസ്തകപ്രദർശനം നടന്നു. സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ദിവസവും വായന, പോസ്റ്റർ രചനയും പ്രദർശനവും ,മലയാള സാഹിത്യ തറവാടിനെ പരിചയപ്പെടൽ, അക്ഷരമാണ് നീ , നീയാണറിവ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.എസ് ആർ ജി കൺവീനർ അംബിക കെ സ്വാഗതവും അധ്യാപക വിദ്യാർത്ഥി കമിൽ തോമസ് കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version