Kerala
കുരുന്നുകൾക്ക് പുസ്തകശേഖരം സമ്മാനിച്ച് അരുവിത്തുറ കോളേജ് കെമിസ്ടി ഡിപ്പാർട്ട്മെൻ്റ്
അരുവിത്തുറ : വായനാദിനാചരണത്തോടനുബന്ധിച്ച് ആരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
കെമിസ്ടി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു അരിക്കാട്ട്, ഡോ മഞ്ജു മോൾ മാത്യു, അൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.