Kerala

കേരളാ കോൺഗ്രസ് (ഡെമോക്രാറ്റിക്)ഗണേഷ് ഏറ്റുമാനൂർ കോട്ടയം ജില്ലാ പ്രസിഡന്റ് ജയിസൺ മാത്യു ജനറൽ സെക്രട്ടറി

Posted on

 

കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ പ്രഥമ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, എസ് പി പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റുമായ ഗണേഷ് ഏറ്റുമാനൂർ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് കോട്ടയം ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.ജില്ലാ ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറിയായി ജയിസൺ മാത്യു മേലേലിനെയും തിരഞ്ഞെടുത്തു.

ബിനു അയിരമല, സന്തോഷ് മൂക്കിലിക്കാട്ട്, അശോകൻ എം.ടി (വൈസ് പ്രസിഡന്റുമാർ ) മനോജ് മാടപ്പള്ളി, സുനിൽ മംഗലത്ത്, ഷിനു പാലത്തിങ്കൽ, ജിത്തു സുരേന്ദ്രൻ, ഷാജി തെള്ളകം, ടോമി താണോലിൽ, ജി.ജഗദീഷ്, തിരുവാർപ്പ് ജോസഫ്, ബിജു എം നായർ, സന്തോഷ് വള്ളോംകുഴി (ജനറൽ സെക്രട്ടറിമാർ ) സോജോ പി സി(ട്രഷർ ) എന്നിവരെയും തിരഞ്ഞെടുത്തു.

പാർട്ടി വൈസ് ചെയർമാൻ പ്രെഫ: ബാലു ജി വെള്ളിക്കര അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്, അഡ്വ സെബാസ്റ്റ്യൻ വി എസ്, അഡ്വ മഞ്ചു കെ നായർ , ശിവ പ്രസാദ് ഇരവിമംഗലം, കോട്ടയം ജോണി, ലവ്ജിൻ മാളിയേക്കൽ, രാജേഷ് ഉമ്മൻ കോശി, എസ്സ് രാമചന്ദ്രപിള്ള, സാജൻ കെ.ഡി, ഷാജു മഞ്ഞില, ഉണ്ണികൃഷ്ണൻ കെ, സാബു മുട്ടത്ത്, എം ഫൽഗുണൻ, ആർ സനൽ കുമാർ, ടോമി താണോലിൽ, മനോജ് മാടപ്പള്ളി, വി കെ ഗോപകുമാർ, വി. കെ സന്തോഷ്‌, സുരേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version