Kerala
നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന്റെ പുറകിലത്തെ സീറ്റിൽ വച്ചിരുന്ന 37,000 രൂപ വിലവരുന്ന ടിക്കറ്റ് മെഷീൻ മോഷ്ടിച്ച യുവാവിനെ പിടികൂടി
ഏറ്റുമാനൂർ : സ്വകാര്യ ബസ്സിലെ ടിക്കറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി പട്ടിത്താനം ഭാഗത്ത് പഴയിടത്തുകാലായിൽ വീട്ടിൽ ഷാൻ.ജെ (28) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ (17.06.24) വൈകുന്നേരത്തോടുകൂടി ഏറ്റുമാനൂർ ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന്റെ പുറകിലത്തെ സീറ്റിൽ വച്ചിരുന്ന 37,000 രൂപ വിലവരുന്ന ടിക്കറ്റ് മെഷീൻ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. എച്ച്. ഓ ഷോജോ വർഗീസ്,എസ്.ഐ മാരായ സിനിൽ, ബെന്നി, സിപിഒ പ്രദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.