Kerala
പോനാൽ പോകട്ടും പോടാ..പഴയ ശിവാജി ചിത്രത്തിലെ ഗാനം പോലെ സിപിഐ(എം)
പാലാ :പോനാൽ പോകട്ടും പോടാ..പഴയ ശിവാജി ചിത്രത്തിലെ ഗാനം പോലെയാണ് ഇന്ന് പാലാ തെക്കേക്കരയിൽ സിപിഐ(എം) നടത്തിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങ്.പാലാ തെക്കേക്കരയിലെ ആറ് ബ്രാഞ്ച് കമ്മിറ്റികൾ ചേർന്നാണ് വിദ്യാഭ്യാസ ;കലാ ;കായീക രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദരവ് നൽകിയത് .
സിപിഐ(എം) വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പാർട്ടിയിൽ നിന്നും പുറത്താക്കിയ മുൻസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിന്റെ വസതിയിരിക്കുന്നിടത്താണ് സിപിഐ(എം) ചടങ്ങ് നടത്തിയത്.മുൻസിപ്പൽ കൗൺസിലർ എന്ന നിലയിൽ ബിനുവിനെ ക്ഷണിച്ചിരുന്നില്ല .എന്നാൽ 13 ;14 വാർഡുകളിലെ കൗൺസിലർമാരായ ആർ സന്ധ്യയും ;സിജി പ്രസാദും സദസ്സിൽ ഉണ്ടായിരുന്നു .
വിദ്യാർത്ഥികൾക്ക് ആദരവ് നൽകാൻ സിപിഐ(എം) വിശിഷ്ട അതിഥിയായി തെരെഞ്ഞെടുത്തത് സാക്ഷാൻ ജോസ് കെ മാണിയെ തന്നെ ആയിരുന്നെന്നുള്ളത് ബിനു വിനുള്ള കിടിലൻ മറുപടി തന്നെയാണ് .പാലായിൽ മഴ പെയ്താലും ;വെയില് വന്നാലും ബിനു കുറ്റപ്പെടുത്തുന്നതു ജോസ് കെ മാണിയെ ആണ്.എന്നാൽ ഇതിനുള്ള മറുപടിയാണ് സിപിഐ (എം) പറയാതെ പറഞ്ഞു വച്ചിട്ടുള്ളത് .
സിപിഐ (എം) ലെ മറ്റു കൗൺസിലർമാരായ സിജി പ്രസാദ് ;ജോസിൻ ബിനോ ;സതി വിജയകുമാർ;ബിന്ദു മനു എന്നിവർ സിപിഎം ൽ തന്നെ ഉറച്ചു നിൽക്കുകയും വിരുദ്ധന്മാരുമായി ഒരു മമതയും പുലർത്തിയിരുന്നുമില്ല .ഇതിൽ ബിന്ദു മനു; ബിനു ഏതാനും വര്ഷം മുൻപ് നടത്തിയ വാഗമൺ ടൂറിൽ പോലും പങ്കെടുത്തിരുന്നില്ല .എല്ലാ കാലത്തും പാർട്ടി ലൈൻ എന്നുള്ളതാണ് ബിന്ദു മനു അനുവർത്തിച്ചു വന്നിട്ടുള്ളത് .