Kerala

നീറ്റ്: ഗുജറാത്തിൽ നടന്നത് 12 കോടിയുടെ അഴിമതി ;ഗോധ്രയിൽ നാലുപേർ പിടിയിൽ: ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്തത്

Posted on

 

അഹമ്മദാബാദ്:നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ കൈക്കലാക്കിയത് 12 കോടിയോളം രൂപ. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽനടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായിട്ടുണ്ട്.

ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്തത്. വഡോദരയിൽ റോയ് ഓവർസീസ് എന്ന സ്ഥാപനം നടത്തിയിരുന്ന പരശുറാം റോയിയാണ് തട്ടിപ്പിന്റെ ആസൂത്രകൻ. ഗോധ്രയിലെ ജയ് ജലറാം സ്കൂളിലെ അധ്യാപകനായ തുഷാർ ഭട്ടാണ് ഉത്തരങ്ങൾ എഴുതിച്ചേർത്തത്. കഴിഞ്ഞ നീറ്റ് പരീക്ഷയുടെ കേന്ദ്രമായിരുന്ന സ്കൂളിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ഭട്ട്. ആരിഫ് വോറ എന്നയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്.

പണം നൽകിയ 26 വിദ്യാർഥികളുടെ വിവരങ്ങൾ വോറ വഴിയാണ് റോയ് ഭട്ടിന് കൈമാറിയത്. നാലുകുട്ടികളുടെ രക്ഷിതാക്കൾ 66 ലക്ഷം രൂപ വീതവും മൂന്നുപേർ ബ്ളാങ്ക് ചെക്കുകളും കൈമാറിയതായി ഗോധ്ര പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം കളക്ടർക്ക് ഒരു അജ്ഞാതപരാതി ചെന്നതോടെയാണ് സംഭവം പുറത്തായത്. ചോദ്യക്കടലാസ് ഉത്തരമെഴുതാതെ ഇടാനും ഏഴുലക്ഷംരൂപ മുൻകൂർതന്നാൽ താൻ പൂരിപ്പിച്ച് കൊടുക്കാമെന്നും തുഷാർ ഭട്ട് ഒരു വിദ്യാർഥിയോട് പറഞ്ഞെന്നായിരുന്നു പരാതി. തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. ഭട്ടിന്റെ ഫോണിൽനിന്ന് വിദ്യാർഥികളുടെ റോൾ നമ്പറുകൾ ലഭിച്ചു. കാറിൽനിന്ന് ഏഴുലക്ഷം രൂപയും കിട്ടി.

നീറ്റ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് മുഴുവൻമാർക്കും കിട്ടിയ നാലുകുട്ടികളിൽ രണ്ടുപേർ ഈ പരീക്ഷാകേന്ദ്രത്തിൽനിന്നായിരുന്നു. സംസ്ഥാനത്തിന്റെ പുറത്തുനിന്നുള്ള ചില കുട്ടികളും ഗോധ്ര പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തതും തട്ടിപ്പിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു.നീറ്റ് യു.ജി. വിവാദം: പരീക്ഷയുടെ വിശുദ്ധി ചോദ്യംചെയ്യപ്പെട്ടെന്ന് സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version