Kerala
നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.
കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു.
അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി.കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.