Kerala
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്
തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം പുലർച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം എരുമപ്പെട്ടി വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടു നിന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഭൂകമ്പമാപിനിയിൽ 3 രേഖപ്പെടുത്തിയ ഭൂചലനമാണ് പാലക്കാടിൻ്റെയും തൃശൂരിൻ്റെയും ചിലഭാഗങ്ങളിൽ ഇന്നലെ ഉണ്ടായത്