Kerala
ഓട്ടോ സ്റ്റാൻഡിൽ കരിഓയിൽ ഒഴിച്ച സാമൂഹ്യവിരുദ്ധ നടപടിയിൽ (കെ ടി യു സി എം) പ്രതിഷേധിച്ചു
പാലാ :പാലാ ടൗണിൽ റ്റിബി റോഡിൽ ബ്ലൂ മൂൺ ഓട്ടോ സ്റ്റാൻഡിൽ കരിഓയിൽ ഒഴിച്ച് വൃത്തികേട് ആക്കിയ സാമൂഹ്യവിരുദ്ധ നടപടിയിൽ ഓട്ടോ തൊഴിലാളി യൂണിയൻ (കെ ടി യു സി എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
യോഗത്തിൽ യൂണിയൻ പ്രസിഡൻറ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു.കെ വി അനൂപ്, റ്റിനു തകടിയേൽ,ഇ കെ ബിനു,എസ് സാജൻ ,അൽഫോൻസാ നരിക്കുഴി,ജീസസ് സാബു,രാജീവ് മാതു,സോണി പ്ലാക്കുഴി എന്നിവർ പ്രസംഗിച്ചു.
മഴക്കാലമായതിനാൽ പൊതുവെ ഓട്ടം കുറവില്ല സമയമാണിതെന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു .ടാക്സും അനുബന്ധ ചാർജുകളും വർധിച്ചു.ഇരുചക്ര വാഹനങ്ങളും പെരുകിയതിനാൽ നോട്ടങ്ങൾ തുലോം കുറവായതിനാൽ ജീവിതം തന്നെ ചോദ്യ ചിഹ്നമാവുമ്പോഴാണ് ഉള്ള കഞ്ഞിയിൽ കല്ലുവാരിയിടുന്ന ഇത്തരം സമൂഹ വിരുദ്ധ പ്രവർത്തനങ്ങളെ മുളയിലേ ഞുള്ളേണ്ടതുണ്ടെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു .