Kottayam

കടന്നു പോയ കുഞ്ഞേട്ടൻ പാലായിലെ മാതൃകാ ഡ്രൈവർ;കെ എം മാണിയുടെ വിശ്വസ്തൻ

Posted on

കോട്ടയം :വിട വാങ്ങിയ കുഞ്ഞേട്ടൻ പാലായിലെ എന്നല്ല കോട്ടയം ജില്ലയുടെ തന്നെ മാതൃക ഡ്രൈവറായിരുന്നു.പഴയ കാലത്ത് ബ്ലൂമൂൺ ഹോട്ടലിനു സമീപമാണ് കുഞ്ഞേട്ടൻ തന്റെ അംബാസിഡർ കാർ പാർക്ക് ചെയ്തിരുന്നത് .എല്ലാവരും ബ്ലൂമൂൺ ഹോട്ടലിലേക്ക് ഫോൺ വിളിച്ചു പറയുകയായിരുന്നു പതിവ്.പാലാ അരമനയുടെ ഓട്ടവും ;കെ എം മാണിയുടെ വീട്ടിലെ ഓട്ടവും സകല കോൺവെന്റുകളുടെ ഓട്ടവും കുഞ്ഞേട്ടനുള്ളതായിരുന്നു.

ആരെയും ആകർഷിക്കുന്ന സംസാര രീതി കുഞ്ഞേട്ടനെ ഏവർക്കും പ്രിയങ്കരനാക്കി .അതുകൊണ്ടു തന്നെ മഠത്തിലെ ഓട്ടമെല്ലാം കുഞ്ഞേട്ടനുള്ളതായിരുന്നു .കെഎം മാണിസാർ ഏതു ആൾക്കൂട്ടത്തിൽ വച്ച് കണ്ടാലും കുഞ്ഞേ എന്ന് നീട്ടി വിളിക്കുമായിരുന്നു.അടുത്ത് ചെല്ലുമ്പോൾ നാട്ടിലുള്ള വർത്തകളൊക്കെ മാണി സാറിനെ അറിയിക്കും .നാടിൻറെ സ്‌പന്ദനം കെ എം മാണി അറിഞ്ഞത് കുഞ്ഞേട്ടന്മാരിലൂടെ ആയിരുന്നു .

മാതൃകാ ഡ്രൈവർക്കുള്ള പുരസ്ക്കാരം നിരവധി തവണ നേടിയിട്ടുണ്ട്.കുഞ്ഞേട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വി എ ജോസഫ് (88)വരണ്ടിയാനിയിൽ;ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം.മക്കൾ. ഷീബ ജോർജ്ജുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ്, ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ

ഇന്ന് മുണ്ടുപാലത്തുള്ള വസതിയിൽ 2.30 ന്   പ്രാത്ഥനകൾ ആരംഭിക്കും.ളാലം സെന്റ് മേരീസ് പള്ളി സെമിത്തേരിറ്റിയിൽ സംസ്ക്കാരം നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version