Kerala
നെഞ്ചുറപ്പോടെ നെച്ചിക്കാടൻ;പാലാ ബ്ലോക്കിലെ മികച്ച ഭൂരിപക്ഷം പാലാ മണ്ഡലത്തിൽ;കൃതാർത്ഥനായി നെച്ചിക്കാടൻ
കോട്ടയം :പാലാ :കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഫല പ്രഖ്യാപന ദിവസം തുടക്കത്തിൽ തോമസ് ചാഴികാടൻ ലീഡ് ചെയ്യുന്നു എന്ന വാർത്ത ടി വി യിൽ കണ്ടപ്പോൾ കോൺഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡണ്ട് ആയ തോമസുകുട്ടി നെച്ചിക്കാടൻ തലയിൽ കൈ വച്ചുപോയി.മുഖത്ത് പല വിധ ഭാവങ്ങൾ മിന്നിയാടി.15 മിനിട്ടിനു ശേഷം ഭൂരിപക്ഷം ഫ്രാൻസിസ് ജോർജ് തിരിച്ചു പിടിച്ചപ്പോൾ പയ്യെ പയ്യെ മുഖത്തെ കാറും കോളും മാറി ;മുഖം തെളിയാൻ തുടങ്ങി.
ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 25000 കടന്നപ്പോൾ സഹ പ്രവർത്തകരെ വിളിക്കുവാൻ തുടങ്ങി.ആഹ്ളാദ പ്രകടനമെല്ലാം കഴിഞ്ഞു സ്വസ്ഥമായപ്പോഴാണ് വൈകിട്ടോടെ ബൂത്ത് തിരിച്ചുള്ള കണക്ക് ലഭിച്ചത്.പാലാ മണ്ഡലത്തിലെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം കണ്ടപ്പോൾ മുഖവും തെളിഞ്ഞു.സാഫല്യത്തിന്റെ അരുണിമ തെളിഞ്ഞ ചിരി.തോമസുകുട്ടി നെച്ചിക്കാടൻ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് ആയപ്പോൾ കോൺഗ്രസിന് ഒരു ആസ്ഥാന മന്ദിരമുണ്ടായി .
മുൻപില്ലായിരുന്ന സജീവത വരുത്തി തോമസുകുട്ടി നെച്ചിക്കാടൻ കോൺഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുമ്പോഴാണ് ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്നത്.തോമസുകുട്ടി നെച്ചിക്കാടൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയി ചാർജ് എടുക്കുമ്പോഴേ കെ പി സി സി ജനറൽ സെക്രട്ടറി ജോസഫ് വാഴക്കൻ സൂചിപ്പിച്ചിരുന്നു .നമുക്ക് ലോക്സഭാ തെരഞ്ഞെടുപ്പിലും ,തദ്ദേശ തെരഞ്ഞെടുപ്പിലും അഭിമാന പോരാട്ടമാണ് .അതിലൊക്കെ നമുക്ക് വിജയിച്ച തീരൂ.അതിനുള്ള പ്രവർത്തനമായിരിക്കണം തോമസ് കുട്ടിയുടേത് .
നേതാവിന്റെ വാക്കുകൾ വെറും വാക്കായില്ല .പാലാ ബ്ലോക്കിലെ ഉയർന്ന ഭൂരിപക്ഷമാണ് പാലാ മണ്ഡലത്തിൽ ലഭിച്ചത്. ആറ് മണ്ഡലങ്ങൾ ചേർന്നതാണ് കോൺഗ്രസിന്റെ ഒരു ബ്ലോക്ക് .എലിക്കുളം ;മുത്തോലി ;പാലാ;കൊഴുവനാൽ ,മീനച്ചിൽ കരൂർ എന്നെ മണ്ഡലങ്ങളാണ് പാലാ ബ്ളോക്കിലുള്ളത്.1449 വോട്ടിന്റ്റെ ഭൂരിപക്ഷമാണ് ഫ്രാൻസിസ് ജോർജിന് പാലാ മണ്ഡലത്തിൽ ലഭിച്ചത് .ഇനിയുമുണ്ട് പ്രത്യേകതകൾ പാലാ മണ്ഡലത്തിന് .മാണി സി കാപ്പന് നിയമസഭാ തെരെഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തേക്കാളും നൂറ് വോട്ടിന്റെ വർദ്ധനവ് വരുത്തുവാനും നെച്ചിക്കാടന്റെ പാലാ മണ്ഡലത്തിനായി. വിഭവങ്ങളുടെ കുറവ് മൂലം കൈക്കാശു പോയ മണ്ഡലം പ്രസിഡണ്ട് മാരുടെ കൂട്ടത്തിലാണ് തോമസുകുട്ടി നെച്ചിക്കാടൻ .
എങ്കിലെന്തു വേണ്ടീ ഫ്രാൻസിസ് ജോർജ് മിന്നിച്ചില്ലേ എന്നാണ് തോമസുകുട്ടിയുടെ ഭാഷ്യം .ഭൂരിപക്ഷ കൂടിയപ്പോൾ അതിന്റെ അനന്തര ഫലം എന്ന നിലയ്ക്ക് എതിരാളിയുടെ മണ്ഡലം പ്രസിഡന്റ് രാജി വയ്ക്കുക കൂടി ചെയ്തപ്പോൾ നെച്ചിക്കാടന്റെ മൂല്യവും ഉയർന്നു.പാലാ മണ്ഡലം ആഫീസിൽ സഹ പ്രവർത്തകരോടൊപ്പം ഇരുന്നു പതിനാലാം തീയതിയിൽ ഫ്രാൻസിസ് ജോർജിന്റെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്ന തിരക്കിലാണ് കോൺഗ്രസിന്റെ പാലാ മണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി നെച്ചിക്കാടൻ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ