Kottayam

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു

Posted on

പാലാ . സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റു. രാമപുരം സ്വദേശിനി ആർ. സ്മിത ( 54) യ്ക്കാണ് പരിക്കേറ്റത് . 2 മണിയോടെ ഉഴവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

പാലാ . പശു കുത്തിയതിനെ തുടർന്നു മറിഞ്ഞു വീണ് ചെവിക്കു ഗുരുതര പരുക്കേറ്റു. തമ്പലക്കാട് സ്വദേശി എ. എൻ. സന്തോഷ് ബാബു (65) വിനാണ് പരിക്കേറ്റത്.

പാലാ . ബൈക്കും കാറും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റു. എസ്. എൻ . പുരം സ്വദേശി സുരേഷ് കുമാറി ( 50) നാണ് പരിക്കേറ്റത്. 3 മണിയോടെ പാമ്പാടി ടൗണിൽ വച്ചായിരുന്നു സംഭവം .പരിക്കേറ്റ മൂവരേയും ചേർപ്പുങ്കൽ മാർ സ്ളീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version