Kerala
കൊടിക്കുന്നിൽ അടിവച്ച് മുന്നോട്ട് ;ലോക്സഭയിൽ അധ്യക്ഷത വഹിക്കാൻ മുതിർന്ന കോൺ ഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കറായേക്കും
ന്യൂഡൽഹി: പുതിയ അംഗങ്ങ ളെ സത്യപ്രതിജ്ഞചെയ്യിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ക്ക് ലോക്സഭയിൽ അധ്യക്ഷത വഹിക്കാൻ മുതിർന്ന കോൺ ഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കറായേക്കും. സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാ ണ് കീഴ്വഴക്കം.
ഒൻപതുവട്ടം എം.പി.യായി രുന്ന ബി.ജെ.പി. അംഗം മേനകാഗാന്ധി ഇക്കുറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. നിലവിൽ 8 തവണ ലോക്സഭയിൽ എത്തിയ ബി.ജെ. പി അംഗം ഡോ: വീരേന്ദ്രകുമാർ ,മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രോട്ടെം സ്പീക്കർ രാഷ്ട്രപതിയുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ചുമതലയേൽക്കുന്നത്.മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നാണ് നാട്ടുകാരുടെ പ്രിയങ്കരനായ കൊടിക്കുന്നിൽ തെരഞ്ഞെടുക്കപ്പെട്ടത്.