Kerala
ഫ്രാൻസിസ് ജോർജ് വിജയിച്ചപ്പോൾ കുഴിയിൽ ചീര നട്ട കൗൺസിലറുടെ അര ലക്ഷം രൂപാ തോട്ടത്തിലേക്ക് പോയി
കോട്ടയം :പാലാ :കോട്ടയത്തെ കോട്ട പിടിക്കാൻ പാലാ കുഞ്ഞാണ്ടനും ;തൊടുപുഴ കുഞ്ഞാണ്ടനും തമ്മിൽ മത്സരിച്ചപ്പോൾ തൊടുപുഴ കുഞ്ഞണ്ടൻ 87266 വോട്ടിന് അക്ഷരനഗരി പിടിച്ചടക്കി .പണ്ടൊരു നീർക്കോലി വീട്ടിൽ ചെന്ന് ഭാര്യയോടു പറഞ്ഞു ;ഞാനും മൂർഖൻ ചേട്ടനും കൂടെ ഇന്ന് ഒരു മനുഷ്യനെ കടിച്ചു കൊന്നു;ഭാര്യ തന്റെ ഭർത്താവ് മോശക്കാരനല്ലല്ലോ എന്ന് ചിന്തിച്ചപോലെയൊന്നുമല്ല കാര്യങ്ങൾ.മൂർഖൻ മനുഷ്യനെ കൊത്തുന്നത് നീർക്കോലി കണ്ടു നിന്നതു മാത്രമേയുള്ളൂ.അതുപോലെയാ കോട്ടയത്തും സംഭവിച്ചത് കോൺഗ്രസ് പ്രവർത്തിച്ചു;തൊടുപുഴ കുഞ്ഞാണ്ടന്റെ സ്ഥാനാർഥി വിജയിച്ചു .അത്ര തന്നെ.
തെരെഞ്ഞെടുപ്പിൽ പാലായിലൊരു പന്തയം നടന്നു.നിലവിലെ കൗൺസിലറായ കുഴിയിൽ ചീര നട്ട ഭരണ പക്ഷ കൗൺസിലറും;തോട്ടത്തിൽ മാത്രം ജീവിക്കുന്ന മുൻ കൗണ്സിലറുമാണ് പന്തയം പിടിച്ചത്.അര ലക്ഷം രൂപാ .കുഴിയിൽ ചീര നട്ട കൗൺസിലർ പറഞ്ഞു കോട്ടയത്ത് ചാഴിശല്യമുണ്ടാവുമെന്ന് ;ഉടൻ തോട്ടത്തിൽ ജീവിക്കുന്ന തൊടുപുഴ കുഞ്ഞാണ്ടനായ മുൻ കൗൺസിലർ പറഞ്ഞു ചാഴി ശല്യമുണ്ടായാൽ ഫ്രാൻസിസ് ജോർജാവുന്ന ജൈവ കീടനാശിനി തളിക്കുമെന്ന് .ഫലം വന്നപ്പോൾ ജൈവ കീടനാശിനി തളിച്ചതിനാൽ തോട്ടം നശിച്ചില്ല.ചാഴി ഓടിയൊളിച്ചു .തോട്ടത്തിന്റെ തനിമ നില നിർത്തിയതിനാൽ തോട്ടമുടമയായ മുൻ കൗൺസിലർക്കു അര ലക്ഷം ലഭിച്ചു .പണ്ടത്തെ അടൂർ ഭാസിയുടെ ഗാനം പോലെ ഒരു രൂപാ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും.
പന്തയം പിടിച്ചതിനു ശേഷം വിഭവങ്ങൾ ഒന്നുമില്ലാതിരുന്ന ഫ്രാൻസിസ് ജോർജിന്റെ പ്രവർത്തനത്തിലെ പിന്നോട്ടടി കണ്ട് കുഴിയിൽ ചീര നട്ട കൗൺസിലർ പരിഹസിച്ചപ്പോഴൊക്കെ തോട്ടത്തിൽ ജീവിക്കുന്ന മുൻ കൗൺസിലർ പന്തയം ഒരു ലക്ഷമാക്കിയാലോ എന്ന് തിരിച്ചടിച്ചു.എന്നാൽ കുഴിയിൽ ചീര നട്ട കൗൺസിലർക്കു അന്നേ എന്തൊക്കെയോ അസ്ക്കിത തോന്നിയതിനാൽ പന്തയത്തുക കൂട്ടിവച്ചില്ല .വാട്ട്സാപ്പ് ഗ്രൂപ്പിൽ ചർച്ച പൊടി പൊടിച്ചപ്പോൾ ഒരു പാലാ കുഞ്ഞാണ്ടൻ ചോദിച്ചു ഞാൻ അര ലക്ഷത്തിനൊന്നുമില്ല 15 ലക്ഷത്തിന് ആരേലുമുണ്ടോ ..?
കോട്ടയത്തു ചാഴി ശല്യം കൂടുമെന്നും ;ആ ഉറപ്പിൽ 15 ലക്ഷം പന്തയം വയ്ക്കുന്നോ എന്ന് പാലാ കുഞ്ഞാണ്ടൻ വാട്ട്സാപ്പിൽ മൊഴിഞ്ഞപ്പോൾ തൊടുപുഴ കുഞ്ഞാണ്ടന്മാർ കൂടിയാലോചിച്ചു.ഉടനെ തോട്ടത്തിൽ ജീവിക്കുന്ന മുൻ കൗൺസിലർ പറഞ്ഞു ശരി 15 ലക്ഷമെങ്കിൽ 15 ലക്ഷം പിടിച്ചിരിക്കുന്നു.ഉടനെ തന്നെ പാലാ കുഞ്ഞാണ്ടന്റെ ഹൃദയ ദ്രവീകരണ മറുപടി വന്നു .നമ്മൾ അധ്വാനിക്കാത്ത കാശു കൊണ്ട് തിന്നാൽ അത് ദഹിക്കത്തില്ല.അതുകൊണ്ടു തിന്നാൽ ശാപം കിട്ടും എന്നൊക്കെ തത്വം പറഞ്ഞ് പന്തയത്തിൽ നിന്നും തെന്നി മാറി.അല്ലായിരുന്നെങ്കിൽ വെള്ളാനകളുടെ നാട് സിനിമയിൽ കുതിരവട്ടം പപ്പു എന്ന റോഡ് റോളർ മെക്കാനിക്ക് പറഞ്ഞ പോലെ ഒരു ഇത്തിരീം കൂടെ മാറിയിരുന്നെങ്കിൽ ഈ വീട് തന്നെ തകർന്നു കിട്ടിയേനെ എന്ന് പറഞ്ഞ പോലെ ആയിരുന്നേനെ കാര്യങ്ങൾ .
കുഴിയിൽ ചീര നടുന്ന കൗൺസിലറും ;തോട്ടത്തിൽ ജീവിക്കുന്ന കൗൺസിലറും അത്ര മോശക്കാരൊന്നുമല്ല.തന്റെ പാറമടയ്ക്കെതിരെ നിരന്തര ശല്യമുയർത്തിയ പൊരുന്നോലിയുടെ “കാൽ” തൃശൂര് ഞാനിങ്ങേടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞപോലെ എടുത്ത മാന്യ ദേഹമാണ് അദ്ദേഹം .ഐ പോഡ് മോഷ്ടിച്ചത് കണ്ടത്തിൽ പുളിനടുന്ന കൗൺസിലറാണെന്നു ഉച്ചൈസ്തരം വിളിച്ചു പറയാനും രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.കോട്ടയം മീഡിയാ ലേഖകനെതിരെ അന്നത്തെ പാലാ സി ഐ യെക്കൊണ്ട് പീഡനക്കേസ് പരാതി കോടതിയെ ബോധിപ്പിച്ച കണ്ടത്തിൽ പുളി നട്ട കൗൺസിലർ ;കോട്ടയം മീഡിയാ ലേഖകനെ കാറിടിപ്പിക്കാൻ കൊട്ടേഷൻ നൽകുകയുണ്ടായി.പക്ഷെ കൊട്ടേഷൻ വിവരം ചോർന്നു.ചുണ്ടങ്ങാ കൊടുത്താൽ വഴുതനങ്ങാ കിട്ടുമെന്ന് കണ്ടത്തിൽ പുളിയുള്ള കൗൺസിലറെ ആമ്പിള്ളേർ ബോധ്യപ്പെടുത്തുകയും ചെയ്തു.അതുപോലെ കുഴിയിൽ ചീര നട്ട കൗൺസിലർക്കെതിരെയും ചില കൊട്ടേഷൻ നീക്കങ്ങൾ കണ്ടത്തിൽ പുളി നട്ട കൗൺസിലർ നടത്തിയപ്പോൾ;അവനിങ്ങു വരട്ടെ അവനെ ഞാൻ പപ്പടം പൊടിക്കുന്ന പോലെ പിടിക്കുമെന്ന് പറഞ്ഞ ആളാണ് കുഴിയിൽ ചീര നട്ട കൗൺസിലർ.
തോട്ടത്തിൽ ജീവിക്കുന്ന കൗണ്സിലർക്കുമുണ്ട് യോഗ്യതകൾ ഏറെ.കെ എം മാണിയെ 2016 കളിൽ പാലാ ടൗണിൽ നിന്ന്ചീത്ത വിളിക്കുന്നത് ഒരു ഭാഷനായി വളർന്നിരുന്ന കാലം . ഒരു കുഞ്ഞാണ്ട കോൺഗ്രസുകാരനും ഒന്നും മിണ്ടിയില്ല.പക്ഷെ തോട്ടത്തിൽ ജീവിക്കുന്ന കൗൺസിലർക്കു അത് സഹിക്കാവുന്നതിലും അപ്പുറ മായിരുന്നു.ളാലം പാലത്തിങ്കൽ വച്ച് കൊടുത്തു പടാപടാന്ന് നാലെണ്ണം .പാലാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ വണ്ട് മൂളുന്ന അടി.അന്ന് തീർന്നു കെ എം മാണിക്കെതിരെയുള്ള തെറി വിളി.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യയെ തോൽപ്പിക്കാൻ എതിരാളികൾ ആളും അർത്ഥവുമിറക്കിയെങ്കിലും വിജയം തോട്ടത്തിൽ തന്നെ നിന്നു .അദ്ദേഹത്തിന്റെ വാമ ഭാഗമാണ് ഇപ്പോൾ കൗൺസിലർ.ആ വനിതാ കൗൺസിലറുടെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്.തീപ്പൊരി എന്ന് പറഞ്ഞാൽ തീപ്പൊരി.കാന്താരി മുളകെന്തിനാ അധികം… ഒരെണ്ണം പോരെ.ഭരണ പക്ഷത്തിനെതിരെ ഒരു കൗൺസിലിൽ യോഗത്തിൽ ഇത്ര ചീത്ത വിളിച്ചേക്കാം എന്നൊരു കണക്കുണ്ട് പുള്ളിക്കാരിക്ക്.ആ ക്വാട്ട പൂർത്തീകരിച്ചില്ലെങ്കിൽ ചെയർമാനായ ഷാജു വി തുരുത്തൻ ഡയസിൽ നിന്നും ഇറങ്ങി പോയാലും കൗൺസിൽ ഹാളിൽ നിന്നും അംഗ വിക്ഷേപങ്ങളോടെ ക്വാട്ട പൂർത്തീകരിച്ചിട്ടേ തോട്ടത്തിലെ കാന്താരി മടങ്ങൂ..പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല ..ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ എന്നാണ് കാര്യത്തോടടുക്കുമ്പോൾ ഇവർ പല പുരുഷ കേസരികൊളോടും പറയാറുള്ളത്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ