Kerala
കരൂർ പഞ്ചായത്തിലെ നെടുമ്പാറ അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു
പാലാ: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി അങ്കണവാടികളിൽ പ്രവേശനോത്സവം ആഘോഷിച്ചു. ഇതിന്റെ ഭാഗമായിളാലം ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കരൂർ പഞ്ചായത്തിലെ നെടുമ്പാറ അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. അങ്കണവാടിയിൽ എത്തിയ നവാഗതരായ കുരുന്നുകളെ മിഠായിയും പൂക്കളും കിരീടവും ബലൂണുകളും നൽകി എ.എൽ.എം.എസ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ വരവേറ്റു.
ഗ്രാമപഞ്ചായത്ത് വാർഡ് മെംബർ ആനിയമ്മ ജോസ് തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കേരള ഖാദി ബോർഡ് അംഗവുമായ കെ.എസ്.രമേഷ് ബാബു, ഇ.ജി. മോഹൻദാസ്, അങ്കണവാടി അധ്യാപിക കെ.കെ.ലളിതാംബിക, വി.ആർ. ഉഷാകുമാരി, അലീന ബിനോയി എന്നിവർ സംസാരിച്ചു.