Kerala

പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു .,യുവാവിന്റെ കൈക്കും കാലിലും പൊള്ളലേറ്റു

Posted on

കാസർഗോഡ് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.യുവാവിന്റെ കൈക്കും കാലിലും പൊള്ളലേറ്റു.കള്ളാർ സ്വദേശി പ്രജിൽ മാത്യുവിനാണ് പൊള്ളലേറ്റത്.ഇയാൾ ഉപയോഗിച്ചിരുന്ന OPPO A5S ഫോൺ ആണ് പൊട്ടിത്തെറിച്ചത്. പാന്റിന്റെ പോക്കറ്റിൽ വെച്ചിരുന്ന ഫോൺ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു.

ഫോൺ പൂർണമായും കത്തിയ നിലയിലാണ്.കൈക്കും കാലിനും പൊള്ളലേറ്റ പ്രജിൽ മാത്യു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ഉപഭോക്ത തർക്ക പരിഹാര കോടതിയെ സമീപിക്കാനാണ് യുവാവിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version