Kottayam
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ.,കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53കാരനായ രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സംശയം. സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇടയ്ക്ക് രഘു രാത്രി തങ്ങാറുണ്ടെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.