Kerala
മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയർത്തി പിടിച്ചിട്ടുണ്ട്;ഗ്രാമങ്ങളെയും ഹരിത സമൃദ്ധിയാക്കാൻ നമുക്കാവണം :ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ :മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയർത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തിൽ ഗ്രാമങ്ങളെയും ഹരിത സമൃദ്ധിയാക്കാൻ നമുക്കാവണമെന്നും പാലാ രൂപതാദ്ധ്യക്ഷൻമാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങൾ സൃഷ്ടിക്കുവാൻ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ” ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ” എന്ന പേരിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ആവിഷ്കരിച്ച കർമ്മ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .
ബിഷപ്പ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ അദ്ധ്യക്ഷനായിരുന്നു. പ്രൊക്യുറേറ്റർ ഫാ.ജോസഫ് മുത്തനാട്ട്, ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , അസി.ഡയറക്ടർമാരായ ഫാ.ജോസഫ് താഴത്തു വരിക്കയിൽ , ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , സ്റ്റാഫ് സെക്രട്ടറി ജോയി മടിയ്ക്കാങ്കൽ, പാലാ സാൻ തോം എഫ്.പി.ഒ ചെയർമാൻ സിബി കണിയാംപടി തുടങ്ങിയവർ പ്രസംഗിച്ചു. ഓഫീസ് മാനേജർ സി.ലിറ്റിൽ തെരേസ് , ചീഫ് അക്കൗണ്ടന്റ് ജോസ് നെല്ലിയാനി, പ്രോജക്ട് ഓഫീസർ പി.വി.ജോർജ് , അക്കൗണ്ട് ഓഫീസർമാരായക്ലാരിസ് ചെറിയാൻ,
ഷീബാ ബെന്നി, മാർക്കറ്റിങ്ങ് ഓഫീസർ ജസ്റ്റിൻ ജോസഫ് , സോൺ കോർഡിനേറ്റർ സൗമ്യാ ജയിoസ്, ജിസ്മോൾ ജോസ് , ഷിബു മൊളോ പറമ്പിൽ , രാജു കൊമ്പനാൽ, ജോർജ് ഫ്രാൻസീസ്, ടോമി മരുതോലി, ജോയി പുളിക്കക്കുന്നേൽ, സിസി ജോസഫ് , മരിയ ജോസ് , സിൻസി സണ്ണി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. സ്ഥാപനങ്ങളിലേക്കുള്ള ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ബിഷപ്പ് ഹൗസ് ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ടിനും വീട്ടുകളിലേക്കുള്ള ഫലവൃക്ഷ തൈ വിതരണോദ്ഘാടനം ഷിബു മൊളോ പറമ്പിലിനും നൽകി ബിഷപ്പ് നിർവ്വഹിച്ചു. നാടൻ, വിദേശ ഫലവൃക്ഷങ്ങളും ഹൈബ്രീഡ് പച്ചക്കറി തൈകളും രൂപതയിലുടനീളം സബ്സിഡി നിരക്കിൽ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
ജൈവ കൃഷി മുറകളും ഉൽപ്പന്ന സംഭരണ, സംസ്കരണ വിപണന പ്രവർത്തനങ്ങളും അഗ്രിമ റൂറൽ മാർക്കറ്റുകളിലൂടെയും സൺഡേ മാർക്കറ്റിലൂടയും നടപ്പിലാക്കുകയും കർഷക ഉൽപ്പാദക കമ്പനികളുടെ നേതൃത്വത്തിൽ കാർഷിക മൂല്യവർദ്ധിത യൂണിറ്റുകൾ ആരംഭിക്കുകയും ചെയ്യും. അഗ്രിമ സെൻട്രൽ നഴ്സറിയുടെ സഹകരണത്തോടെ എല്ലാ ഇടവക പള്ളികൾ തോറും ഫലവൃക്ഷ , പച്ചക്കറി തൈകളുടെ വിതരണവും സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ പറഞ്ഞു.