Kerala

കുട്ടികൾ അക്ഷരമുറ്റത്തേക്ക്…ആഹ്ളാദ തേരിലേറി പാലാ നഗരസഭാതല പ്രവേശനോത്സവം നടന്നു

Posted on

പാലാ:- പാലാനഗരസഭാ തല പ്രവേശനോത്സവം ളാലം ഗവ.എൽ.പി സ്കൂളിൽ നഗരസഭാ ചെയർമാൻ ഷാജു വിതുരുത്തൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാവിയോ കാവുകാട്ട്, ലിസ്സിക്കുട്ടി മാത്യു, വാർഡ്  കൗൺസിലർ ജോസിൻ ബിനോ, ഹെസ് മിസ്ട്രസ് സുനിത, രക്ഷകർത്താക്കൾ, അദ്യാപകർ ,വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. കൊടിതോരണങ്ങളാലും, ബലൂൺ കൊണ്ടും സ്കൂൾ അലങ്കരിച്ചു., വാദ്യമേളവും  പ്രവേശനോത്സവത്തിന് കൊഴുപ്പേകി.. കൂടാതെ വിവിധ സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം. നടന്നു .

സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ഗവർമെൻ്റ് എച്ച് സ് ,ഹൈയ്യർ സെക്കൻ്ററി,
ഈശ്വരപ്രാർത്ഥന ഗാനം സ്‌കൂൾ ഗായക സംഘം അവതരിപ്പിച്ചു
സ്വാഗതം : ശ്രീമതി റീനാമോൾ എബ്രഹാം പ്രിൻസിപ്പാൾ ഇൻചാർജി
അദ്ധ്യക്ഷൻ : പി.എൻ സുഭാഷ് പ്രസിഡന്റ് പി.ടി.എ.)
ഉദ്ഘാടനം, പ്രതിഭകളെ ആദരിക്കൽ

ശ്രീ. ഷാജു തുരുത്തേൽ (ചെയർമാൻ, പാലാ മുൻസിപ്പാലിറ്റി)
അനുമോദന പ്രസംഗം, പ്രതിഭകളെ ആദരിക്കൽ : ശ്രീ. ബൈജു കൊല്ലംപറമ്പിൽ (വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
ആശംസ പ്രസംഗം, എൻഡോവ്മെൻ്റ് വിതരണം : ശ്രീമതി ബിജി ജോജോ (വാർഡ് കൗൺസിലർ)
പ്രവേശനോത്സവ സമ്മാന വിതരണം :
ശ്രീ. ജഹ്‌ഫറുദ്ദീൻ അബൂബക്കർ (ഹെഡ്‌മാസ്റ്റർ
ആശംസ പ്രസംഗം : ശ്രീമതി ലിൻസി എം. അഗസ്‌റ്റിൻ (സ്‌റ്റാഫ് സെക്രട്ടറി, HSS) ശ്രീകല കെ. (സീനിയർ അസിസ്റ്റന്റ്റ്, HS)
നന്ദി : ശ്രീമതി ലിറ്റി ജോസഫ് (സ്‌റ്റാഫ് സെക്രട്ടറി, HS) സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് താടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ +2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേരിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി, എൻഡോവ്മെൻറ് വിതരണവും നടന്നു.കടയം ഗവ. LP സ്കൂളിൽ ഷാജു വി തുരുത്തൻ പ്രവേശനോത്സവംഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ. ബൈജു കൊല്ലംപറമ്പിൽ, ലിസിക്കുട്ടി മാത്യു, എച്ച്.എം ബിന്ദു, രൺദീപ് മീനാഭവൻ, മീനു ചാൾസ് ,അനീഷ് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നുണ്ടെങ്കിൽ അത് നമ്മുടെ എല്ലാം ബാലൃകാലംതന്നെയാണ്. പഠിക്കുമ്പോൾ അറിഞ്ഞിരുന്നില്ല.ഇതിലും വലിയ പാഠങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്നു.അന്ന് പോകാൻ തോന്നാത്ത സ്ഥലങ്ങളിൽ ഏറ്റവും മനോഹരമായ ഒരിടം വിദ്യാലയം തന്നെയാണ്. ജീവിതത്തിലെ ഓരോ ഓർമ്മപ്പെടുത്തലുകളാണ് മുന്നോട്ടു പോകുന്തോറും നമ്മെ നയിക്കുന്നത്..ആദൃമായി സ്കൂൾ മുറ്റത്ത് നിന്നു കരഞ്ഞിരുന്ന നമ്മൾ തന്നെ ആണ് ആ വിദ്യാലയത്തിൽ നിന്നും പടിയിറങ്ങുമ്പോൾ തേങ്ങുന്നതും.. എല്ലാം ഇന്ന് ഒരു ഓർമ്മകൾ മാത്രം ഒരുപാട് നല്ല നിമിഷങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ആദ്യ അക്ഷരമുറ്റം എല്ലാ കുഞ്ഞുമക്കൾക്കും നല്ലൊരുഅനുഭവമായി മാറും എന്ന് ഷാജു വി തുരുത്തൻ അഭിപ്രായറ്റെടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version