Kerala

ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെ.കെ.പി, സെക്രട്ടറി എബിന്‍ (ഉണ്ണി)

Posted on

 

ഈരാറ്റുപേട്ട: സന്നദ്ധ സേവന രംഗത്ത് ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലുമായി ഒരു പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ് ടീം നന്മക്കൂട്ടം. ഏട്ടുവര്‍ഷമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്ന ഈ കൂട്ടായ്മയില്‍ 100 ഓളം പ്രവര്‍ത്തകരുണ്ട്. ഏത് ദുരന്ത മേഖലയിലും സജീവ സന്നിധ്യമാണ് ടീം നന്മക്കൂട്ടം. ഒരു വര്‍ഷമാണ് ഭരണ സമിതിയുടെ കാലയളവ്.

2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജി കെകെപി (പ്രസിഡന്റ്), അന്‍സര്‍ നാകുന്നത്ത് (വൈസ് പ്രസിഡന്റ്), എബിന്‍ (ഉണ്ണി)- (സെക്രട്ടറി) റമീസ് ബഷീര്‍, പി പി നജീബ് (ജോ.സെക്രട്ടറിമാര്‍) അഫ്‌സല്‍ വി എം (ട്രഷറര്‍), ഷാഹുല്‍ കെ പി (ജോ. ട്രഷറര്‍), ഫസില്‍ വെള്ളുപറമ്പില്‍, ഫൈസല്‍ ടി എ, ഷെല്‍ഫി ജോസ്, നിസാര്‍ എ.കെ, മുഹമ്മദ് ഷാഫി, സന്ദീപ് എം യു, ജഹനാസ് പി പി, അജ്മല്‍ എസ് എസ്, ഫൈസല്‍ ഇബ്രാഹീം, ഷിഹാബ് പി എ എന്നിവരെ കമ്മിറ്റി അംഗങ്ങളായി ടീം നന്മക്കൂട്ടം ഓഫീസില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഏഴ് ഭാരവാഹികളും, 10 കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന 17 അംഗ എക്‌സിക്യുട്ടിവിനെയാണ് തിരഞ്ഞെടുത്തത് . രക്ഷാധികാരി അബ്ദുല്‍ ഗഫൂര്‍, നൈസല്‍, ജലീല്‍ കെകെപി തുടങ്ങിയവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് ഷാജി കെ.കെ.പി അധ്യക്ഷതവഹിച്ചു. കഴിഞ്ഞ ടേമിലെ റിപ്പോര്‍ട്ട് അവതരണം സന്ദീപ് എംയു, കണക്ക് വിവരങ്ങള്‍ ഷാഹുല്‍ കെ പി അവതരിപ്പിച്ചു. അബ്ദുല്‍ ഗഫൂര്‍, നൈസല്‍, റമീസ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടീം ന്മക്കൂട്ടത്തിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന

ഫോണ്‍ നമ്പര്‍ 94470 08848.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version