Kottayam
മാവേലി സ്റ്റോറിലെ അഴിമതി – മാനേജർക്ക് 4 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും
ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ 3 ലക്ഷം രൂപയിലധികം ക്രമക്കേട് കാണിച്ച് അഴിമതി നടത്തിയ അരീക്കര മാവേലി സ്റ്റോറിലെ മാനേജർ ആയിരുന്ന ആർ. മണിയെ കോട്ടയം വിജിലൻസ് കോടതി 2 വർഷം വീതം നാലു വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.
2007 മുതൽ 2009 വരെ പ്രതി ഈ മാവേലി സ്റ്റോറിൽ മാനേജർ ആയിരുന്ന കാലയളവിൽ സാധനങ്ങൾ വാങ്ങിയതിലും വിൽപന നടത്തിയതിലും വിവിധ ക്രമക്കേടുകൾ കാണിച്ച് അഴിമതി നടത്തിയ കുറ്റത്തിനാണ് അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും പ്രതിയെ ശിക്ഷിച്ചത്
കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്പക്ടർ S അമ്മിണികുട്ടൻ അന്വേഷണം നടത്തി Dy SP പി. കൃഷ്ണകുമാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ച കേസിലാണ് വിധി ഉണ്ടായത്
വിജിലൻസിനു വേണ്ടി വിജിലൻസ് പബ്ലിക്ക് പ്രോസിക്യൂട്ടൻ കെ.കെ. ശ്രീകാന്ത്, രാജ്മോഹൻ ആർ. പിള്ള എന്നിവർ കോടതിയിൽ ഹാജരായി.