Kerala
ടോമി മാങ്കൂട്ടത്തിന് ദൂരദർശനിൽ 25 വർഷം പൂർത്തിയാക്കി മികച്ച പത്രപ്രവർത്തനം നടത്തിയതിനുള്ള ആദരവ് ലഭിച്ചു
തിരുവനന്തപുരം :ടോമി മാങ്കൂട്ടത്തിന് ദൂരദർശനിൽ 25 വർഷം പൂർത്തിയാക്കി മികച്ച പ്രവർത്തനം നടത്തിയതിനുള്ള ആദരവ് ലഭിച്ചു.ദൂരദർശനിൽ 25 വർഷം പൂർത്തിയാക്കി മികച്ച outstanding Performance നുള്ള ആദരവ് കുടപ്പനക്കുന്ന് ദൂര ദർശൻ ആസ്ഥാനത്ത് വച്ച് ദൂരദർശൻ മേധാവിയിൽ നിന്നും ദൂരദർശൻ കോട്ടയം ബ്യൂറോ ചീഫ് ശ്രീ ടോമി മാങ്കൂട്ടം ഏറ്റുവാങ്ങി.. ദൂരദർശൻ ന്യൂസ് ഡയറക്ടർ അജയ് ജോയ് സന്നിഹിതനായിരുന്നു.?
30 വർഷമായി തുടർന്ന് വരുന്ന ജീവിത സപര്യയാണ് ടോമി മാങ്കൂറ്റത്തിന് പത്രപ്രവർത്തനം .പാലായിലെയും കോട്ടയത്തെയും മികച്ച രീതിയിൽ നടക്കുന്ന മിക്ക സംഘടനകളുടെയും തലപ്പത്ത് ടോമി മാങ്കൂട്ടമുണ്ട്;ഈ സംഘടനയിലൂടെ ഒട്ടേറെ കാരുണ്യ പ്രവർത്തനത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട് .