Kerala
കനത്ത മഴയിൽ കോഴിഫാമില്‍ വെള്ളം കയറി 5300 കോഴികുഞ്ഞുങ്ങള്‍ ചത്തു
കനത്ത മഴയിൽ കാട്ടാക്കട പേഴുംമൂട് കോഴിഫാമില്‍ വെള്ളം കയറി 5300 കോഴികുഞ്ഞുങ്ങള്‍ ചത്തു.പേഴുംമൂട് മാഹിന്റെ ഉടമസ്ഥതയിലെ ഹിസാന പൗൾട്രി ഫാമിലാണ് സംഭവം. അഞ്ചുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്.
ഫാമിലുണ്ടായിരുന്ന കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു.അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.സമീപത്ത് നിന്ന് കൂടി ഒഴുകിയ തോട്ടിലെ വെള്ളം കരകവിഞ്ഞ് ഫാമിലേക്ക് എത്തുകയായിരുന്നു.