Kerala
സംസ്ഥാനത്ത് എമ്പാടും മിതമായ മഴ ലഭിക്കും
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും;
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന് പിന്നാലെ അറബി കടലിലും ന്യൂനമര്‍ദം രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പെങ്കിലും സംസ്ഥാനത്ത് കാലവര്‍ഷത്തിന് സമാനമായ മഴയാണ് ഇന്ന് ലഭിക്കുന്നത്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും;താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കളക്ടർമാർ നിർദ്ദേശം നൽകിയിട്ടുണ്ട് .