Kerala

ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു

Posted on

കോട്ടയം: ബാറിനുള്ളിൽ യുവാക്കളുമായി വാക്ക് തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ഐമനം പാണ്ഡവം ആറാട്ടുകടവ് ഭാഗത്ത് ആശാരിപ്പറമ്പിൽ വീട്ടിൽ സുധീഷ് സുഗതൻ (31), കളത്തിപ്പടി വടവാതൂർ വട്ടവേലിൽ ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ റോബിൻ മാത്യു (30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 10:30 മണിയോടുകൂടി അയ്മനം സ്വദേശിയായ യുവാവും, സുഹൃത്തുക്കളും കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തുകയും,

ഇവിടെവച്ച് ബാറിലെ ഗ്ലാസ് ഇവർ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് ജീവനക്കാർ ഇവരെ ബിയർ കുപ്പികളും, മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇതിൽ അയ്മനം സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ബാർ ജീവനക്കാരായ രാഹുൽ, രതീഷ്, ബോബി ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇവര്കൂടി പോലീസിന്റെ പിടിയിലാകുന്നത്.റോബിന്‍ മാത്യു ബാറിലെ ജീവനക്കാരനും,സുധീഷ്‌ ഇവരോടൊപ്പം യുവാവിനെ ആക്രമിക്കുകയും ചെയ്ത ആളാണ്‌. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ എം, എസ്.ഐ റിൻസ്.എം.തോമസ്, സജി കുമാർ, സി.പി.ഓ മാരായ രാജേഷ് കെ.എം, സലമോന്‍ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version